സെക്‌സ് നല്‍കിയാല്‍ പീഡനം: വിവാദമായി ‘പതി പത്നി ഓര്‍ വോ’!!

ബോളിവുഡ് ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു വിഷയമാണ് ‘അവിഹിതം’. അസ്തിത്വ, ലൈഫ് ഇൻ എ മെട്രോ, കബി അൽവിദാ നാ കെഹന, ബീവി നമ്പർ 1, ഗർവാലി ബാഹർവാലി തുടങ്ങിയവൊക്കെ ഇതിന് മികച്ച ഉദാഹരണങ്ങളാണ്.

ഈ ചിത്രങ്ങളൊക്കെ തന്നെ അതിന്‍റേതായ തനിമയില്‍ തയാറാക്കിയതിനാല്‍ ആരാധകര്‍ക്ക് അതിനോട് എതിരഭിപ്രായം ഉണ്ടായിട്ടില്ല. എന്നാലിപ്പോള്‍, സമാന പ്രമേയവുമായി പുറത്തിറങ്ങുന്ന ‘പതി പത്നി ഓര്‍ വോ’ എന്ന ചലച്ചിത്രത്തിന്‍റെ ട്രെയിലര്‍ തന്നെ ആരാധകര്‍ക്കിടയില്‍ മുറുമുറുപ്പ് ഉണ്ടാക്കിയിരിക്കുകയാണ്.

വായിക്കുക:  തെന്നിന്ത്യന്‍ ചലച്ചിത്ര താരം ഇളയദളപതി വിജയ്‌ക്ക് നേരെ വധഭീഷണി!!

കാര്‍ത്തിക് ആര്യന്‍, ഭൂമി പട്നെക്കര്‍, അനന്യ പാണ്ഡെ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തയാറാക്കിയ ചലച്ചിത്രമാണ് ‘പതി പത്നി ഓര്‍ വോ’.

ട്രെയിലറില്‍ തമാശ രൂപേണ നായക കഥാപത്രം പറഞ്ഞിരിക്കുന്ന ഒരു ഡയലോഗാണ് ഇപ്പോള്‍ വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നത്.

ഭാര്യയോട് സെക്‌സ് ചോദിച്ചാല്‍ ഞാന്‍ വൃത്തികെട്ടവന്‍, ഭാര്യയ്ക്ക് സെക്‌സ് നല്‍കിയില്ലെങ്കില്‍ ഞാന്‍ ദുഷ്ടന്‍. ഏതെങ്കിലും രീതിയില്‍ സെക്‌സ് ചെയ്യാന്‍ ശ്രമിച്ചാല്‍ ഞാന്‍ ബലാത്സംഗം ചെയ്യുന്നവനുമാകും.  – ഇതാണ് ഡയലോഗ്.

ഉപദ്രവകരമല്ലാത്ത ഫലിതങ്ങള്‍ ആസ്വദിക്കാമെങ്കിലും അങ്ങനെയുള്ളതല്ല ഈ തമാശ എന്നാണ് ആരാധകര്‍ പറയുന്നത്.

വായിക്കുക:  കേരള മനസാക്ഷിയെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പര സിനിമയാക്കും!!

ഗാര്‍ഹിക പീഡനത്തെ ക്രിമിനല്‍ കുറ്റമാക്കി മാറ്റാനുള്ള ശ്രമ൦ ഇന്ത്യയിലെ സ്ത്രീകളും സാമൂഹിക പ്രവര്‍ത്തകരും നടത്തുമ്പോള്‍ എങ്ങനെയാണ് ഇങ്ങനെയുള്ള ഫലിതങ്ങള്‍ ആസ്വദിക്കുക എന്നാണ് ഒരു വിഭാഗം ചോദിക്കുന്നത്. മുഡസ്സര്‍ അസീസ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ ആദ്യ ആഴ്ച റിലീസിനൊരുങ്ങുകയാണ്.

Slider
Loading...

Written by 

Related posts