ഇൻഫോസിസിൽ 12,000 പേർക്ക് തൊഴിൽ നഷ്ടമാകും!!

ബെംഗളൂരു: കൊഗ്നിസന്റ് ടെക്നോളജീസിനുപിന്നാലെ ഇൻഫോസിസും ജീവനക്കാരെ ഒഴിവാക്കുന്നു. 12,000 പേർക്ക് തൊഴിൽ നഷ്ടമാകുമെന്നാണ് റിപ്പോർട്ട്.

സീനിയർ, മിഡ് ലെവലിലുള്ള പത്തുശതമാനംപേർക്കും ലെവൽ മൂന്ന്, നാല്, അഞ്ച് വിഭാഗങ്ങളിൽപ്പെടുന്ന 4000 മുതൽ 10,000 പേർക്കും തൊഴിൽ നഷ്ടപ്പെടുമെന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വായിക്കുക:  സൂക്ഷിക്കുക!നമ്മുടെ നഗരം തീവ്രവാദി ആക്രമണ ഭീഷണിയില്‍!എങ്ങും കനത്ത ജാഗ്രത!

സീനിയർ എക്സിക്യുട്ടീവ്, എക്സിക്യുട്ടീവ് തസ്തികളിലുള്ളവർക്കും തൊഴിൽ നഷ്ടപ്പെടും. അടുത്തകാലത്തൊന്നും ജീവനക്കാരെ ഒഴിവാക്കിയിട്ടില്ലെന്നും പ്രവർത്തനവിലയിരുത്തലിന്റെ അടിസ്ഥാനത്തിലുള്ള സാധാരണ നടപടിക്രമമാണെന്നുമാണ് കമ്പനിയുടെ വിശദീകരണം.

Slider
Loading...

Related posts