സ്റ്റാർട്ടപ്പുകളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനം നില നിർത്തി ഇന്ത്യ; രാജ്യത്ത് ഏറ്റവും കൂടുതൽ സ്റ്റാർട്ടപ്പുകൾ ആരംഭിച്ചത് “നമ്മ ബെംഗളൂരു”വിൽ.

ബെംഗളൂരു : ഈ വർഷം 1200 സ്റ്റാർട്ടപ്പുകൾ കൂടി ആരംഭിച്ച ഇന്ത്യ ഈ മേഖലയിൽ ലോകരാജ്യങ്ങളിൽ മൂന്നാം സ്ഥാനം നിലനിർത്തി.

രാജ്യത്തെ സോഫ്റ്റ്‌വെയർ കമ്പനികളുടെ കൂട്ടായ്മയായ നാസ്കോം പുറത്തുവിട്ട കണക്കനുസരിച്ച് ഇന്ത്യയിൽ അഞ്ചു വർഷത്തിനിടെ ആയിരത്തിലധികം സ്റ്റാർട്ടപ്പുകൾ തുടങ്ങിയിട്ടുണ്ട്.

നമ്മബെംഗളൂരുവാണ് ഇതിൽ മുന്നിൽ ഡൽഹി രണ്ടാമതും. 2025 ൽ സ്റ്റാർട്ടപ്പുകളുടെ എണ്ണം പത്ത് ഇരട്ടിയാകും. ഇക്കാലയളവിൽ 100 കോടി ഡോളർ ആസ്തിയുള്ള നൂറിലധികം കമ്പനികൾ എങ്കിലും ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്ന് പ്രസിഡണ്ട് ദേബ്ജനി ഘോഷ് പറഞ്ഞു.

വായിക്കുക:  ഡൽഹിയിൽ നിന്ന് ഇലക്ട്രോണിക് സാധനങ്ങളുമായെത്തിയ പെട്ടി തുറന്നപ്പോൾ കടക്കാരൻ ഞെട്ടി!

2014 ഇന്ത്യയിലെ സ്റ്റാർട്ടപ്പുകളുടെ ആകെ ആസ്തി 1000 മുതൽ 2000 കോടി ഡോളറായിരുന്നു.

2025 ൽ 25,000 മുതൽ 30,000 കോടി ഡോളറായി ഉയരും. തൊഴിലവസരങ്ങൾ 40 ലക്ഷത്തിലധികം ആകുമെന്നും ദേബ് ജനി പറഞ്ഞു.

Slider
Loading...

Related posts