കന്നഡ സംസാരിക്കാത്തതിന്റെ പേരിൽ മർദ്ദനത്തിനിരയായ ഡോക്ടർക്ക് നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ടുള്ള സമരം 3 ദിവസം പിന്നിട്ടു; 34 പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്;ഒ.പി.പ്രവർത്തനം നിലച്ചതോടെ വലഞ്ഞത് സാധാരണക്കാരായ രോഗികൾ.

ബെംഗളൂരു : മിന്റോ കണ്ണാശുപത്രിയിൽ ഡോക്ടറെ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് ജൂനിയർ ഡോക്ടർമാർ ആരംഭിച്ച സമരം മൂന്നാം ദിവസവും തുടർന്നതോടെ 34 കന്നട രക്ഷണവേദിഗെ പ്രവർത്തകർക്കെതിരെ കേസ് എടുത്ത് പോലീസ്.

ബാംഗ്ലൂർ മെഡിക്കൽ കോളേജ് നിയന്ത്രണത്തിലുള്ള ആശുപത്രികൾ കേന്ദ്രീകരിച്ചാണ് ഡോക്ടർമാർ സമരം നടത്തുന്നത്. കന്നഡ രാജ്യോത്സവദിനമായ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കന്നഡ രക്ഷണ വേദികെ പ്രവർത്തകർ കന്നടയിൽ മറുപടി പറയാത്തത്  ജൂനിയർ ഡോക്ടറെ മർദ്ദിച്ചത്.

സംഭവത്തിൽ ആശുപത്രി ഡീൻ വി.വി.പുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല.

വായിക്കുക:  കാമുകിയെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ഭർത്താവിന് ഒരു മണിക്കൂറിനുള്ളിൽ 25 കോളുകൾ; ഭാര്യയുടെ കാമുകനെ വിളിച്ചുവരുത്തി കുത്തി കൊന്നു

കേസ് രജിസ്റ്റർ ചെയ്യുന്നത് വരെ സമരം തുടരുമെന്ന് പ്രഖ്യാപിച്ച ഡോക്ടർമാർ ഇന്നലെ വൈകിട്ട് ഉപമുഖ്യമന്ത്രി അശ്വത് നാരായണനുമായി ചർച്ച നടത്തി.

ഡോക്ടർമാർക്ക് മതിയായ സുരക്ഷ ഉറപ്പുവരുത്തുമെന്ന് അശ്വത് നാരായണൻ പറഞ്ഞു.

എന്നാൽ പ്രതികളെ അറസ്റ്റ് ചെയ്യുന്നതുവരെ സമരം തുടരാനാണ് ജൂനിയർ ഡോക്ടർമാരുടെ തീരുമാനം.

ആശുപത്രിയിൽ തിമിര ശസ്ത്രക്രിയയ്ക്ക് ശേഷം രോഗികളുടെ കാഴ്ച നഷ്ടപ്പെട്ട സംഭവം ചോദിയ്ക്കാനെത്തിയ തങ്ങളോട് ജൂനിയർ ഡോക്ടർമാർ അപമര്യാദയായി പെരുമാറി എന്ന് കന്നഡ രക്ഷണ വേദിക ജനറൽ സെക്രട്ടറി സാനിരാപ്പ പറഞ്ഞു.

വായിക്കുക:  ടിപ്പുജയന്തി ആഘോഷം റദ്ദാക്കിയത് പുനഃപരിശോധിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി

പാവപ്പെട്ട രോഗികളെ എത്തുന്ന സർക്കാർ ആശുപത്രികളിൽ ഇവരോട് മോശമായ രീതിയിലാണ് പലപ്പോഴും ഡോക്ടർമാർ പെരുമാറുന്നത് ഇത് ചോദ്യം ചെയ്തതാണ് തർക്കത്തിന് ഇടയാക്കിയത്.

കന്നട ഭാഷയെ അപമാനിക്കുന്നത് അംഗീകരിക്കാനാകില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Slider
Loading...

Related posts