വാടക സ്കാനിയ ബസുകൾക്ക് പകരം ഇനി നഗരത്തിലേക്ക് ഡീലക്സ് ബസുകൾ മാത്രം.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു : സർവീസ് മുടങ്ങിയ വാടക സ്കാനിയ ബസുകൾക്ക് പകരം ഡീലക്സ് ബസ്സുകൾ ഏർപ്പെടുത്തി കേരള ആർടിസി.

ടെസ്റ്റിന് എന്ന പേരിൽ പിൻവലിച്ച പത്തനംതിട്ട, കോട്ടയം സ്കാനിയ സർവീസുകൾക്കാണ് പകരം ബസ്സുകൾ ഏർപ്പെടുത്തിയത്.

ഇവയുടെ ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു. അതേസമയം പത്തനംതിട്ടയിലേക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ സർവീസ് ഉള്ളൂ.

വായ്പാ തവണ മുടങ്ങിയതിനെത്തുടർന്ന് കരാർ കമ്പനി കഴിഞ്ഞ ദിവസം പിടിച്ചെടുത്ത ബംഗളൂരു തിരുവനന്തപുരം എസി സർവീസ് കേരള ആർടിസി സ്വന്തം സ്കാനിയ ബസുകൾ ഉപയോഗിച്ച് പുനരാരംഭിക്കും എന്നും അധികൃതർ അറിയിച്ചു.

കോട്ടയം മംഗളൂരു റൂട്ടിലെ ബസുകൾ ചില ഏറെ കണക്ഷനുള്ള ബംഗളൂരു റൂട്ടിലേക്ക് മാറ്റാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.

ഇവിടേക്കുള്ള മറ്റൊരു എസി സർവീസ് മുടങ്ങിയിട്ടുണ്ടെങ്കിലും ഇതിനുപകരം ബസ് ഏർപ്പെടുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

Loading...

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..

%d bloggers like this: