ബസുകൾ വാടകയ്ക്കെടുത്ത് സർവീസ് നടത്തുന്നത് കേരള ആർ.ടി.സി. നിർത്തുന്നു

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു: ബസ് വാടകയ്ക്ക് നൽകിയിരുന്ന മഹാരാഷ്ട്രയിലെ വിക്രം പുരുഷോത്തം മാനെ മഹാ വോയേജ കമ്പനിയുമായുള്ള ബന്ധം അവസാനിപ്പിക്കാനൊരുങ്ങുകയാണ് കോർപ്പറേഷൻ. ഇതിന്റെഭാഗമായി കമ്പനിക്ക് ടെർമിനേഷൻ നോട്ടീസ് അയച്ചതായാണ് വിവരം.

വായ്പാതവണ മുടങ്ങിയതിന്റെപേരിൽ കഴിഞ്ഞദിവസങ്ങളിലായി രണ്ടു സ്കാനിയ ബസുകൾ ധനകാര്യസ്ഥാപനം പിടിച്ചെടുത്തിരുന്നു. ഇത് കേരള ആർ.ടി.സി.ക്ക് കളങ്കം വരുത്തുമെന്നതിനാലാണ് ബസ് വാടകയ്ക്ക് നൽകുന്ന കമ്പനിയുമായുള്ളബന്ധം അവസാനിപ്പിക്കുന്നത്.

കഴിഞ്ഞ അഞ്ചുമാസമായി മഹാവോയേജ കമ്പനി വായ്പാ കുടിശ്ശിക വരുത്തിയതിനെത്തുടർന്നായിരുന്നു ധനകാര്യ സ്ഥാപനം രണ്ട് സ്കാനിയ ബസുകൾ കഴിഞ്ഞദിവസം പിടിച്ചെടുത്തത്. ഒരു ബസ് മൈസൂരു റോഡ് സാറ്റലൈറ്റ് സ്റ്റാൻഡിൽനിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്നതിന് തൊട്ടുമുമ്പായിരുന്നു പിടിച്ചെടുത്തത്.

ഇതേത്തുടർന്ന് യാത്രക്കാർ ഏറെ ബുദ്ധിമുട്ടി. വായ്പാകുടിശ്ശിക വരുത്തിയതിനാൽ കൂടുതൽ ബസുകൾ പിടിച്ചെടുക്കാൻ സാധ്യതയുണ്ട്. ഇത് പൊതുജനങ്ങൾക്കിടയിൽ കേരള ആർ.ടി.സി. തെറ്റിദ്ധരിക്കപ്പെടുന്നതിനിടയാക്കുമെന്നാണ് വിലയിരുത്തൽ. വായ്പ അടയ്ക്കേണ്ടത് മഹാരാഷ്ട്രയിലെ കമ്പനിയാണെങ്കിലും ബസുകൾ ധനകാര്യസ്ഥാപനം പിടിച്ചെടുക്കുമ്പോൾ കേരള ആർ.ടി.സി.ക്ക് കളങ്കമാവുകയാണ്.

അതിനിടെ, നിർത്തലാക്കിയ വാടക സ്കാനിയ ബസുകൾക്ക് പകരം യാത്രക്കാർക്കായി സ്വന്തം സ്കാനിയ ബസുകളും വോൾവൊ ബസുകളും സർവീസ് നടത്തുകയാണ് കേരള ആർ.ടി.സി. ഡീലക്സ് ബസുകളും സർവീസ് നടത്തുന്നുണ്ട്.

Loading...

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..

%d bloggers like this: