സ്കാനിയ ബസുകൾ കേരളത്തിൽനിന്ന് ബെംഗളൂരുവിലേക്ക് അയക്കില്ലെന്ന് കേരള ആർ.ടി.സി.!!

ബെംഗളൂരു: ഫിനാൻസ് കമ്പനി അധികൃതർ പിടിച്ചെടുക്കാൻ സാധ്യതയുള്ളതിനാൽ കൂടുതൽ സ്കാനിയ ബസുകൾ കേരളത്തിൽനിന്ന് ബെംഗളൂരുവിലേക്ക് അയക്കില്ലെന്ന് കേരള ആർ.ടി.സി. അധികൃതർ പറഞ്ഞു.

കേരള ആർ.ടി.സി.യുടെ മറ്റൊരു വാടക ബസ് കൂടി വായ്പതിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ഫിനാൻസ് കമ്പനി പിടിച്ചെടുത്തിരുന്നു.

വായിക്കുക:  ശിവകുമാറിനെതിരേ സി.ബി.ഐ. അന്വേഷണത്തിന് യെദ്യൂരപ്പ സർക്കാർ അനുമതി നൽകിയേക്കും!!

വ്യാഴാഴ്ച വൈകീട്ട് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് വെള്ളിയാഴ്ച രാവിലെ ബെംഗളൂരു സാറ്റലൈറ്റ് സ്റ്റാൻഡിലെത്തിയ മൾട്ടി ആക്സിൽ സ്‌കാനിയ ‘ടി.എൽ.-മൂന്ന്’ ബസാണ് പിടിച്ചെടുത്തത്.

Slider
Loading...

Related posts