2 മാസത്തിന് ശേഷം നാടുകാണി ചുരം വഴി കെ.എസ്.ആർ.ടി.സിയുടെ സർവീസ് പുന:സ്ഥാപിച്ചു.

Loading...

ബെംഗളൂരു : പ്രളയ ദുരന്തത്തെ തുടർന്ന് നിർത്തിവച്ചിരുന്ന നാടുകാണി ചുരം വഴിയുള്ള കേരള ആർ ടി സി ബസ് സർവീസ് രണ്ടുമാസത്തിനുശേഷം പുനസ്ഥാപിച്ചു.

ബംഗളൂരുവിൽ നിന്നുള്ള നിലമ്പൂർ ,ഗുരുവായൂർ ,തൃശൂർ, കോട്ടയം, പാലാ, ഡീലക്സ് ബസ് സർവീസുകളാണ് ഗൂഡല്ലൂർ നാടുകാണി ചുരം വഴി സർവീസ് പുനരാരംഭിച്ചത്.

ചുരം പാതയിലൂടെ ഈ മാസം അഞ്ചു മുതൽ വാഹന ഗതാഗതം പുനരാരംഭിച്ചു ഇരുന്നെങ്കിലും രാത്രി സർവീസിന് അനുമതി നൽകിയിരുന്നില്ല.

ബാംഗ്ലൂരിൽ നിന്നും മൈസൂരിൽ നിന്നും നാടുകാണി ചുരം വഴിയുള്ള ബസ്സുകൾ കൽപ്പറ്റ, താമരശ്ശേരി, മുക്കം ,അരീക്കോട്, പെരിന്തൽമണ്ണ വഴിയാണ് സർവീസ് നടത്തിയിരുന്നത്.

വായിക്കുക:  മാറത്തഹള്ളിയിൽ സ്ത്രീയുടെ മാല പിടിച്ചുപറിച്ച് രക്ഷപ്പെടാൻ ശ്രമിച്ചയാളെ സിനിമാസ്റ്റൈലിൽ പിന്തുടർന്ന് പിടികൂടിയ ഓട്ടോഡ്രൈവർക്ക് പോലീസിന്റെ ആദരം!

നാടുകാണി ചുരം വഴി സർവീസ് പുനരാരംഭിച്ചതോടെ നിലമ്പൂർ ഡീലക്സ് ഒഴികെ മറ്റു നാല് ബസുകളും പഴയ സമയത്തിലേക്ക് മാറ്റിയതായി കേരള ആർ ടി സി അധികൃതർ അറിയിച്ചു. ഉച്ചകഴിഞ്ഞ് 2 :45 സാറ്റലൈറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട് പുലർച്ചെ ഒന്നിന് നിലമ്പൂരിൽ എത്തും. തിരിച്ച നിലമ്പൂരിൽ നിന്ന് രാവിലെ അഞ്ചിന് പുറപ്പെട്ടു ഉച്ചയ്ക്ക് 12 45 ബെംഗളൂരുവിലെത്തും.

വായിക്കുക:  നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ വനിതാഡോക്ടറെ പീഡിപ്പിച്ച സീനിയർ ഡോക്ടർ അറസ്റ്റിൽ!!

ഗുരുവായൂര് ഉച്ചയ്ക്ക് 1:15ന് ശാന്തിനഗർ ഇൽ നിന്നും കോട്ടയം ഡീലക്സ് വൈകിട്ട് 3 45 പാല ഡീലക്ക് വൈകിട്ട് ആറിനും തൃശ്ശൂരിലേക്ക് രാത്രി 11നും സാറ്റലൈറ്റ് സ്‌റ്റേഷനിൽ നിന്ന് പുറപ്പെടും.

Loading...

Related posts