മത്സ്യത്തൊഴിലാളിയെ ഭാഗ്യം തേടിയെത്തിയത് ഛർദ്ദിലിന്‍റെ രൂപത്തില്‍!!

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ഒരു പാവപ്പെട്ട മത്സ്യത്തൊഴിലാളിയെ ഭാഗ്യം തേടിയെത്തിയത് തിമിംഗലത്തിന്‍റെ ഛർദ്ദിയുടെ രൂപത്തിൽ. കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടായിരിക്കുമെങ്കിലും ഇത് നടന്ന സംഭവമാണ്.

തായ് ലന്‍ഡ്‌ സ്വദേശിയായ ജുംറാസ്‌ തിയോഖട്ട് എന്ന മത്സ്യത്തൊഴിലാളിക്കുണ്ടായ ഒരനുഭവമാണിത്. തായ് ലന്‍ഡിലെ കോ സമുവായ് കടല്‍ത്തീരത്ത് കൂടി നടക്കവേയാണ് ജുംറാസിനെ ഭാഗ്യം തേടിയെത്തിയത്.

വിചിത്രമായ ആകൃതിയില്‍ കല്ലുപോലുള്ള ഒരു വസ്തു കടല്‍ത്തീരത്ത് കിടക്കുന്നത് പെട്ടെന്നാണ് ജുംറാസിന്‍റെ ശ്രദ്ധയില്‍പെട്ടത്. അതെടുത്ത് നോക്കിയെങ്കിലും അയാള്‍ക്ക് ഒന്നും മനസിലായില്ല. എങ്കിലും എന്തോ പ്രത്യേകതയുള്ള കല്ലാണിതെന്ന് സംശയം തോന്നിയ ജുംറാസ് അധികാരികളെ വിവരം അറിയിക്കുകയായിരുന്നു.

അധികാരികള്‍ എത്തുകയും ആ വസ്തുവിന്‍റെ സാമ്പിള്‍ ശേഖരിച്ച് അതിനെ വിദഗ്ധ പരിശോധനയ്ക്ക് അയക്കുകയും ചെയ്തു. മാസങ്ങള്‍ കഴിഞ്ഞപ്പോഴാണ് പരിശോധന ഫലം ലഭിച്ചത്. അധികൃതര്‍ ഫലം അറിയിച്ചപ്പോള്‍ ജുംറാസ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി.

അപ്പോഴാണ് ജുംറാസ് അറിയുന്നത് തന്‍റെ കയ്യിലിരുന്ന ആ അപ്പൂര്‍വ്വ വസ്തു കോടികളുടെ വിലയുള്ള സാധനമാണെന്ന്. അത് അപൂര്‍വമായ എണ്ണത്തിമിംഗലത്തിന്‍റെ സ്രവമായിരുന്നു. അതാണ് കല്ലുരൂപത്തില്‍ തീരത്ത് കിടന്നത്. തിമിംഗലത്തിന്‍റെ സ്രവത്തില്‍ അടങ്ങിയിരിക്കുന്ന ഗന്ധമില്ലാത്ത ആള്‍ക്കഹോള്‍ പെര്‍ഫ്യൂം നിര്‍മ്മാണത്തിനാണ് ഉപയോഗിക്കുന്നത്.

ആറരക്കിലോയോളം വില വരുന്ന ആ വസ്തുവിന്‍റെ വില 2.26 കോടി രൂപയാണെന്ന് അധികൃതര്‍ അറിയിച്ചു. മാത്രമല്ല സാധനം സര്‍ക്കാരിനെ ഏല്‍പ്പിച്ചാല്‍ തക്കതായ പ്രതിഫലവും നല്‍കാമെന്നും അവര്‍ ഉറപ്പുനല്‍കി.

Loading...

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..

%d bloggers like this: