നഗരത്തിൽ ദീപാവലി പൊടിപൊടിച്ചു;പടക്കം പൊട്ടിയുള്ള അപകടങ്ങളിൽ 47 പേർക്ക് പരിക്ക്.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു : ദീപാവലിക്ക് പടക്കം പൊട്ടിച്ചതിനെ തുടർന്നുള്ള അപകടങ്ങളിൽ കുട്ടികൾ ഉൾപ്പെടെ 47 പേർക്ക് പരിക്ക്.

കൂടുതൽ പേർക്കും കണ്ണിനാണ് പരിക്കേറ്റത്.

മറ്റുള്ളവർ പടക്കം പൊട്ടിക്കുന്നത് ദൂരെ കണ്ടു നിന്ന കുട്ടികൾക്കും മറ്റും ആണ് ഏറെയും പരിക്കേറ്റത് എന്ന് സർക്കാർ നിയന്ത്രണത്തിലുള്ള മിൻറ്റോ ഐ ഹോസ്പിറ്റലിലെ ഡോക്ടർമാർ പറഞ്ഞു.

വായിക്കുക:  പ്രതിഷേധമടങ്ങാതെ ബെംഗളൂരു നഗരം; വിവിധ ഇടങ്ങളിൽ സമരവും ധർണയും

ബോധവൽക്കരണങ്ങൾ മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും വർഷാവർഷം അപകടത്തിൽ പെടുന്നവരുടെ എണ്ണം കൂടുകയാണ്.

ഇപ്രാവശ്യം സർക്കാർ സ്കൂളുകൾ ഉൾപ്പെടെ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചിരുന്നു.

നിരോധനം ഉണ്ടെങ്കിലും റോഡുകളിലും മറ്റും പടക്കം പൊട്ടിക്കുന്നത് കാൽനട ,ഇരുചക്രവാഹന യാത്രക്കാരെയും അപകടത്തിൽ പെടുത്താറുണ്ട്.

Loading...

Related posts