രാജ്യത്തെ അഴിമതിക്കേസുകളുടെ എണ്ണത്തിൽ ഏറ്റവും വർധന കർണാടകത്തിൽ; ഏറ്റവും കുറവ് കേരളത്തിൽ!!

ബെംഗളൂരു: രാജ്യത്തെ അഴിമതിക്കേസുകളുടെ എണ്ണത്തിൽ ഏറ്റവും വർധന കർണാടകത്തിൽ; ഏറ്റവും കുറവ് കേരളത്തിൽ!!അഴിമതിക്കേസുകളുടെ എണ്ണത്തിൽ കർണാടകത്തിൽ വൻവർധനയുണ്ടായതായി ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ(എൻ.സി.ആർ.ബി.)യുടെ റിപ്പോർട്ട്.

ദേശീയതലത്തിൽ കേരളത്തിലാണ് ഏറ്റവും കുറവ് കേസുകൾ രജിസ്റ്റർചെയ്തത്. കർണാടകത്തിൽ 2016-ൽ 25 അഴിമതിക്കേസുകൾ രജിസ്റ്റർചെയ്തപ്പോൾ 2017-ൽ 289 കേസുകളാണെടുത്തത്. 2017-ൽ മുൻവർഷത്തെക്കാൾ 67 ശതമാനം കേസുകൾ കുറവാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തത്.

വായിക്കുക:  നഗരത്തിൽ ദീപാവലി പൊടിപൊടിച്ചു;പടക്കം പൊട്ടിയുള്ള അപകടങ്ങളിൽ 47 പേർക്ക് പരിക്ക്.

കർണാടകത്തിലേത് രാജ്യത്തെ ഏറ്റവും വലിയ വർധനയാണെന്നും റിപ്പോർട്ടിൽ പറയുന്നു. കർണാടകമടക്കം 11 സംസ്ഥാനങ്ങളിൽ അഴിമതിക്കേസുകളിൽ വർധനയുണ്ടായിട്ടുണ്ട്. 2016-ൽ രാജ്യത്താകെ 4,439 കേസുകളുണ്ടായിരുന്ന സ്ഥാനത്ത് 2017-ൽ അത് 4,062 ആയി കുറഞ്ഞു.

കർണാടകം, ആന്ധ്രാപ്രദേശ്, കേരളം, തെലങ്കാന, തമിഴ്‌നാട് എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലായി 2017-ൽ 942 കേസുകളും 2016-ൽ 878 കേസുകളും രജിസ്റ്റർ ചെയ്തു. ചില കേന്ദ്രഭരണപ്രദേശങ്ങളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും വളരെക്കുറച്ച് അഴിമതിക്കേസുകൾമാത്രമാണ് റിപ്പോർട്ട് ചെയ്തത്.

Slider
Loading...

Related posts