തെന്നിന്ത്യന്‍ ചലച്ചിത്ര താരം ഇളയദളപതി വിജയ്‌ക്ക് നേരെ വധഭീഷണി!!

തെന്നിന്ത്യന്‍ ചലച്ചിത്ര താരം ഇളയദളപതി വിജയ്‌ക്ക് നേരെ വധഭീഷണി മുഴക്കി അജ്ഞാത സന്ദേശം!! വിജയുടെ വസതിയിലേക്ക് ബോംബ് അയച്ചിട്ടുണ്ട് എന്നാണ് അജ്ഞാത സന്ദേശത്തില്‍ പറഞ്ഞിരിക്കുന്നത്.

സ്റ്റേറ്റ് പോലീസ് കണ്‍ട്രോള്‍ റൂമിലേക്കാണ് അജ്ഞാത കോള്‍ വന്നത്. കോള്‍ വന്നയുടനെ ചെന്നൈയിലെ സലിഗ്രാമത്തിലുളള ദളപതിയുടെ വീട്ടിലേക്ക് പൊലീസെത്തി തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

വീട്ടിലെത്തിയ പൊലീസ് വിജയ്‌യുടെ പിതാവിനോട് കാര്യങ്ങള്‍ തിരക്കുകയും വീടിന് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തു. വിജയുടെ പനൈയൂരിലെ വീട്ടിലും പോലീസ് എത്തിയിരുന്നു. ഇവിടെയും കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സൈബര്‍ ക്രൈമിനാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. ചെന്നൈയിലുളള ഒരു യുവാവാണ് വിജയ്ക്ക് വധഭീഷണി മുഴക്കിയതെന്ന് സൂചന ലഭിച്ചെങ്കിലും ഇയാള്‍ തന്നെയാണെന്ന കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

Slider
Loading...

Written by 

Related posts