വാളയാർ പീഡനക്കേസ്; “പെണ്‍കുട്ടികള്‍ക്ക് നീതി വേണം” എന്ന സന്ദേശവുമായ് സമൂഹ മാധ്യമങ്ങളില്‍ കേരള സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നു

പാലക്കാട്: വാളയാർ പീഡനക്കേസിലെ പ്രതികളെ തെളിവില്ലാത്തതിനാൽ കോടതി വിട്ടയച്ച സംഭവത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു.

പെണ്‍കുട്ടികള്‍ക്ക് ഈ നാട്ടില്‍ ജീവിക്കണം, പെണ്‍കുട്ടികള്‍ക്ക് നീതി വേണം എന്നീ സന്ദേശവുമായാണ് സമൂഹ മാധ്യമങ്ങളില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം കനക്കുന്നത്. ചെറിയ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്ലക്കാര്‍ഡ് പിടിച്ചുള്ള ചിത്രം പോസ്റ്റ് ചെയ്തുള്ള ക്യാംപയിനും സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്.

ഫേസ്ബുക്ക്‌, വാട്സാപ്, ട്വീറ്റർ, ടെലഗ്രാം, ഇൻസ്റ്റഗ്രാം എന്നിവയിൽ പ്രചാരണം ശക്തമാണ്. ‘ബഹുമാനപ്പെട്ട മുഖ്യമന്ത്രി’ ‘മിസ്റ്റര്‍ പിണറായി’ എന്നിങ്ങനെ അഭിസംബോധന ചെയ്യുന്നതാണ് പ്ലക്കാർഡുകൾ.

വായിക്കുക:  നഗരത്തിൽ അനധികൃതമായി താമസിക്കുകയായിരുന്ന 60 ബംഗ്ലാദേശികൾ പിടിയിൽ

കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പൊലീസിനും പ്രോസിക്യൂഷനും ആഭ്യന്തര വകുപ്പിനും എതിരെയാണ്  സോഷ്യൽ മീഡിയയിൽ വിമർശനമുയരുന്നത്. പ്രതികള്‍ക്കെതിരെ തെളിവുകള്‍ ഹാജരാക്കാനായില്ലെന്ന് കാട്ടിയാണ് വാളയാര്‍ കേസില്‍ മൂന്ന് പ്രതികളെയും വെറുതെ വിട്ടത്.

കേസ് ഗൗരവമായി കൈകാര്യം ചെയ്യുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രതിഷേധം. ഇതിനിടെ പ്രതികൾക്ക് സി.പി.എമ്മുമായുള്ള ബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വായിക്കുക:  മലയാളം മിഷന്റെ പഠനോൽസവം കൈരളി നികേതൻ സ്കൂളിൽ നടന്നു.

 

Slider
Loading...

Related posts