സജീവ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ച് ദിവ്യ സ്പന്ദന സിനിമയില്‍ സജീവമാകുന്നു!!

ബെംഗളൂരു: തെന്നിന്ത്യന്‍ താരം ദിവ്യ സ്പന്ദന സിനിമയില്‍ സജീവമാകുന്നു!! സജീവ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ചാണ് ദിവ്യ സ്പന്ദന സിനിമയില്‍ സജീവമാകുന്നത്.
മുന്‍ കോണ്‍ഗ്രസ്‌ എംപിയും നടിയുമായിരുന്ന ദിവ്യ സ്പന്ദന, കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിഭാഗത്തിന്‍റെ മുന്‍ അദ്ധ്യക്ഷ കൂടിയായിരുന്നു. ദിവ്യ സ്പന്ദന അഭിനയിച്ച ദില്‍ കാ രാജ എന്ന ചിത്രത്തിന്‍റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.
ഇതാണ് ദിവ്യ സ്പന്ദന വീണ്ടും സിനിമാ ലോകത്ത് സജീവമാകുന്നുവെന്ന സൂചനകള്‍ക്ക് ഇടം നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിഭാഗത്തിന്‍റെ അദ്ധ്യക്ഷയായിരുന്ന ദിവ്യ സ്പന്ദന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട കനത്ത പരാജയത്തിന് ശേഷം രാഷ്ട്രീയത്തില്‍ സജീവമായിരുന്നില്ല.
കൂടാതെ, സോഷ്യല്‍ മീഡിയ വിഭാഗത്തിന്‍റെ ചുമതലയില്‍നിന്നും ഒഴിവാകുകയും അദ്ധ്യക്ഷ എന്ന വിശേഷണം ട്വീറ്ററില്‍ നിന്ന് ദിവ്യ സ്പന്ദന നീക്കം ചെയ്യുകയും ചെയ്തിരുന്നു. തെന്നിന്ത്യന്‍ സിനിമയില്‍ സജീവമായിരിക്കവേയാണ് 2012ല്‍ ദിവ്യ സ്പന്ദന യൂത്ത് കോണ്‍ഗ്രസില്‍ ചേരുന്നത്.
2013ല്‍ മാണ്ഡ്യ ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് എംപിയായി. 2014ല്‍ ഈ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. പിന്നീടാണ് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിഭാഗത്തില്‍ സജീവമായത്. 2003ല്‍ സിനിമാ ലോകത്ത് സജീവമായ ദിവ്യ 39 സിനിമകളിലാണ് അഭിനയിച്ചത്. കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലുള്ള സിനിമകളിലാണ് അഭിനയിച്ചത്. 2016ലായിരുന്നു ദിവ്യയുടെ അവസാന സിനിമ റിലീസ് ചെയ്തത്.
കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിഭാഗത്തില്‍ സജീവമായിരുന്ന കാലയളവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെയും ബിജെപിയ്ക്കെതിരേയും ദിവ്യ നടത്തിയ പ്രതികരണങ്ങള്‍ ശ്രദ്ധ നേടുകയും ഒപ്പം വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തുകയും ചെയ്തിരുന്നു.

വായിക്കുക:  പ്രത്യേക ബസ് പാതയിൽ കമ്പനി ബസുകളെ അനുവദിക്കണമെന്ന സ്വകാര്യ കമ്പനികളുടെ സംഘടനയുടെ ആവശ്യം നിഷ്കരുണം തളളി ബി.എം.ടി.സി.
വായിക്കുക:  ധോണി ഇനി ടീമിലെത്തുക വിടവാങ്ങല്‍ മത്സരത്തില്‍ മാത്രം?

Slider
Loading...

Written by 

Related posts