ഇര്‍ഫാന്‍റെ രണ്ടാം ഇന്നിംഗ്സ് ഇനി വിക്രമിനൊപ്പം!

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ചിയാന്‍ വിക്രമിനെ നായകനാക്കി അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ഏറ്റവു൦ പുതിയ ചിത്രത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താനും!!

‘ഇമൈക്ക നോടിഗള്‍’, ‘ഡിമോണ്ടി കോളനി’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകനാണ് ജ്ഞാനമുത്തു. ‘വിക്രം 58’ എന്ന താല്‍കാലിക പേരില്‍ അറിയപ്പെടുന്ന ചിത്രത്തില്‍ ഒരു പോലീസ് ഓഫീസറുടെ സുപ്രധാന വേഷത്തിലാണ് പത്താന്‍ അഭിനയിക്കുന്നത്.

25 വ്യത്യസ്ത റോളുകളില്‍ വിക്ര൦ പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ വേഷങ്ങള്‍  രൂപകല്പന ചെയ്യുന്നത് ഒരു അമേരിക്കന്‍ കമ്പനിയാണ്. അടുത്തവര്‍ഷം പകുതിയോടെ പ്രദര്‍ശനത്തിനെത്തുമെന്ന് കരുതുന്ന ചിത്രം നിര്‍മ്മിക്കുന്നത് വയാകോം 18 സ്റ്റുഡിയോസും സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോയും ചേര്‍ന്നാണ്.

ഈ ചിത്രം പൂര്‍ത്തിയാകുന്നതോടെ ഒരാള്‍ ഒരു ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ വേഷത്തില്‍ അഭിനയിക്കുന്നു എന്ന ലോക റെക്കോഡും വിക്രമിന്‍റെ പേരിലാകും. പ്രിയാ ഭവാനി ശങ്കര്‍ നായികയായെത്തുന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എആര്‍ റഹ്മാനാണ്.

മിനി സ്‌ക്രീനില്‍ തന്‍റെ ഭാഗ്യം പരീക്ഷിച്ചിട്ടുള്ള ഇര്‍ഫാന് സിനിമാഭിനയവും വഴങ്ങുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ഡാന്‍സ് റിയാലിറ്റി ഷോ ആയിരുന്ന ‘ഝലക് ദിഖ്ല ജാ’യിലും ഇര്‍ഫാന്‍ തിളങ്ങിയിരുന്നു.

2012 ഒക്ടോബര്‍ രണ്ടിന് ശ്രീലങ്കക്കെതിരായ ടി20യിലാണ് പത്താന്‍ അവസാനമായി ഇന്ത്യന്‍ ടീമില്‍ കളിച്ചത്. നിലവില്‍ ജമ്മു കശ്മീര്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനും പരിശീലകനുമാണ് പത്താന്‍. ഹര്‍ഭജന്‍ സിംഗിനുശേഷം ടെസ്റ്റില്‍ ഹാട്രിക്ക് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബൗളറാണ് പത്താന്‍.

Loading...

Written by 

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..

%d bloggers like this: