ദീപാവലി ആഘോഷം; കുട്ടികൾക്കു മുന്നറിയിപ്പുമായി കണ്ണാശുപത്രികൾ!

ബെംഗളൂരു: ദീപാവലിക്കു പടക്കങ്ങൾ ഉപയോഗിക്കുന്നതിൽ കുട്ടികൾക്കു മുന്നറിയിപ്പുമായി കണ്ണാശുപത്രികൾ.

മുൻ വർഷങ്ങളിൽ നൂറുകണക്കിനു കുട്ടികളാണ് കാഴ്ച തകരാറുമായി വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്.കൈക്കും മറ്റും പൊള്ളലേറ്റ സംഭവങ്ങളും ഒട്ടേറെയുണ്ടായി.

ഇന്നും നാളെയുമാണ് ദീപാവലിക്ക് ഏറ്റവുമധികം പടക്കം പൊട്ടിക്കുക. 3 വർഷത്തിനിടെ 130 പേർ ദീപാവലിക്കു കണ്ണിന് ചികിത്സ തേടിയെത്തിയതായി നാരായണ നേത്രാലയ ആശുപത്രി അധികൃതർ പറയുന്നു. ഇവരിലേറെയും കുട്ടികളാണ്.

Slider
Loading...
വായിക്കുക:  പ്രളയത്തെത്തുടർന്നുള്ള തിരിച്ചടിയിൽനിന്ന് സംസ്ഥാനത്തെ വിനോദസഞ്ചാരമേഖല കരകയറുന്നു

Related posts