ധോണി ഇനി ടീമിലെത്തുക വിടവാങ്ങല്‍ മത്സരത്തില്‍ മാത്രം?

മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്രസിംഗ് ധോണിയുടെ വിരമിക്കലും തിരിച്ച് വരവുമാണ് ക്രിക്കറ്റ് ലോകത്തെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ച വിഷയം. സൈനിക സേവനത്തിനായി രണ്ട് മാസത്തേക്ക് കളിയില്‍ നിന്ന് വിട്ട് നിന്ന ധോണിയുടെ തിരിച്ചുവരവ് അസാധ്യമാകുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്തെത്തിയാതോടെ ധോനിയുടെ തിരിച്ചുവരവ് എളുപ്പമാകും എന്ന ആരാധകരുടെ പ്രതീക്ഷയ്ക്കാണ് ഇതോടെ മങ്ങലേറ്റിരിക്കുന്നത്. ഇനി വിടവാങ്ങല്‍ പരമ്പരയിലല്ലാതെ ധോണിക്ക് ദേശീയ ടീമില്‍ ഇടം ലഭിക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

വായിക്കുക:  നഗരത്തിലെ സാധാരണക്കാര്‍ കാത്തിരുന്ന പ്രത്യേക ബസ് പാത യഥാര്‍ത്ഥ്യമാകുന്നു! 20 മുതല്‍ പരീക്ഷണ ഓട്ടം ഔട്ടര്‍ റിംഗ് റോഡില്‍.

വിടവാങ്ങല്‍ പരമ്പരയ്ക്ക് വേണ്ടി മാത്രമേ സെലക്ഷന്‍ കമ്മിറ്റി ധോണിയുടെ പേര് പരിഗണിക്കുകയുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകകപ്പ്‌ മത്സരങ്ങള്‍ക്ക് ശേഷം സൈനിക സേവനത്തിനായി രണ്ട് മാസത്തേക്ക് കളിയില്‍ നിന്ന് വിട്ടു നിന്ന ധോണിയെ പിന്നീട് ടീമില്‍ പരിഗണിച്ചിട്ടില്ല.

വെസ്റ്റിന്‍ഡീസ് പരമ്പരയിലും ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലും താരം ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ട് നിന്നിരുന്നു. രാജ്യാന്തര ക്രിക്കറ്റിൽ നിന്നുള്ള മഹേന്ദ്ര സി൦ഗ് ധോണിയുടെ വിരമിക്കല്‍ വാര്‍ത്തകള്‍ ചര്‍ച്ചയാകുന്നതിനിടെയാണ് പുതിയ റിപ്പോര്‍ട്ട്.

വായിക്കുക:  കേരള ആർ.ടി.സി.ക്ക് മറ്റൊരു നാണക്കേടു കൂടി! ഇന്ന് 5 മണിക്ക് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന സ്കാനിയ ബസ് സർവ്വീസ് റദ്ദാക്കി;കാരണം കേട്ടാൽ മൂക്കത്ത് വിരൽ വച്ചു പോകും!

ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലേക്ക് പരിഗണിക്കാതിരുന്ന ധോണിയെ ഇനി ടീമില്‍ പരിഗണിക്കില്ലെന്ന് സെലക്ഷന്‍ കമ്മറ്റി പറഞ്ഞിരുന്നു. പന്ത്രണ്ടാം ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ തോല്‍വിയുടെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട എംഎസ് ധോണി പിന്നീട് ഇന്ത്യയ്ക്കായി ഒരു മത്സരം പോലും കളിച്ചിട്ടില്ല.

Slider
Loading...

Related posts