വര്‍ഗീയതയുടെ വിഷവിത്തുകള്‍ ഈ മണ്ണില്‍ വിരിയില്ല, കേരള ജനതയ്ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി!!

തിരുവനന്തപുരം: നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക്‌ നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയതയുടെ വിഷവിത്തുകള്‍ ഈ മണ്ണില്‍ വിരിയില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അടുത്തിടെ നടന്ന 6 ഉപതിരഞ്ഞെടുപ്പുകളില്‍ മൂന്നിടത്ത് ഭരണകക്ഷിക്ക് വിജയിക്കാനായി. സര്‍ക്കാരിനുള്ള ജനസമ്മിതിയാണ് ഇത് തെളിയിക്കുന്നത്. കോണ്‍ഗ്രസിന്‍റെ കൈപിടിയിലിരുന്ന കോട്ടകളാണ് പാര്‍ട്ടി പിടിച്ചടക്കിയത്, മുഖ്യമന്ത്രി പറഞ്ഞു.

വായിക്കുക:  ജിഗനിയൽ ഭാര്യയുടെ കാമുകന്റെ വെടിയേറ്റ് കാബ് ഡ്രൈവർ മരിച്ചു

ഇതോടെ എല്‍ഡിഎഫിനുള്ള ജനകീയ അടിത്തറയും ജനപിന്തുണയും കൂടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിലെ എല്‍ഡിഎഫിന്‍റെ അംഗബലം 91ല്‍ നിന്ന് 93 ആയി വര്‍ദ്ധിച്ചു.

ജാതിമതശക്തികള്‍ക്ക് ഈ മണ്ണില്‍ വേരോടിക്കാന്‍ കഴിയില്ല. വട്ടിയൂര്‍ക്കാവിലെ വിജയം സംസ്ഥാന രാഷ്ട്രീയത്തിലെ ദിശാസൂചകമായി മാറുകയാണ്, അദ്ദേഹം പറഞ്ഞു.

ആരുടെയെങ്കിലും മുണ്ടിന്‍റെ കോന്തലയില്‍ കെട്ടിയിടപ്പെട്ടവരല്ല കേരളത്തിലെ ജനങ്ങള്‍. അവര്‍ക്ക് സ്വതന്ത്രമായി ചിന്തിക്കാനും തീരുമാനമെടുക്കാനുമുള്ള കഴിവുണ്ട്. മതനിരപേക്ഷതയുടെ കരുത്താണ് ഉപതിരഞ്ഞെടുപ്പുകളില്‍ പ്രതിഫലിച്ചത്, മുഖ്യമന്ത്രി പറഞ്ഞു.

Slider
Loading...

Related posts