വട്ടിയൂർക്കാവിൽ”മേയർ ബ്രോ”;മഞ്ചേശ്വരത്ത് കമറുദ്ദീൻ;കോന്നിയിൽ ജനീഷ് കുമാർ;അരൂരിൽ ഷാനിമോൾ;എറണാകുളത്ത് വിനോദ്;മഹാരാഷ്ട്രയിൽ”ദേവേന്ദ്ര”;ഹരിയാനയിൽ ഖട്ടർ കിതക്കുന്നു.

ഡൽഹി : ഉപതെരഞ്ഞെടുപ്പ് നടന്ന കേരളത്തിലെ 3 എണ്ണം യു ഡി എഫ് നേടി, 2 എണ്ണം എൽഡിഎഫിന്, ഒരിടത്ത് രണ്ടാമത് എത്താൻ കഴിഞ്ഞു എന്നത് എൻ ഡി എ യുടെ ആശ്വാസം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ടി.എൻ.സീമ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർക്കാവിൽ എൽ ഡി എഫിന്റെ തന്നെ “മേയർ ബ്രോ” പ്രശാന്ത് 14465 വോട്ട് ഭൂരിപക്ഷത്തോടെ ജയിച്ചു കയറി. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ബി ജെ പി മൂന്നാമതായി.എം പി യായ കെ മുരളീധരൻ രാജി വച്ച ഒഴിവിലാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്.

നിലവിലെ എം എൽ എ എം.എ ആരിഫ് എം പി യായതിനാൽ രാജി വച്ച ഒഴിവിൽ മൽസരിച്ച കോൺഗ്രസിന്റെ ഷാനിമോൾ ഉസ്മാൻ സി.പി.എമ്മിൽ നിന്ന് സീറ്റ് പിടിച്ചെടുത്തു.

വായിക്കുക:  കുഴല്‍ കിണറില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ ദേശീയ ദുരന്തനിവാരണ സേന!!

അടൂർ പ്രകാശ് ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാൽ രാജി വച്ച കോന്നി മണ്ഡലത്തിൽ സി പി എമ്മിന്റെ ജനീഷ് കുമാർ അട്ടിമറി വിജയം നേടി, 23 വർഷത്തിന് ശേഷമാണ് കോന്നി യുഡിഎഫിന് നഷ്ടമാകുന്നത്. ബിജെപിയുടെ ശബരിമല സമര നായകൻ കെ സുരേന്ദ്രൻ മൂന്നാമതായി.

ഹൈബി ഈഡൻ രാജി വച്ച ഒഴിവിൽ എറണാകുളം മണ്ഡലത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ മണ്ഡലം കോൺഗ്രന് നില നിർത്തി. കെഎം റോയിയുടെ മകൻ മനു റോയിയെയാണ് ഇവിടെ ടി.ജെ.വിനോദ് തോൽപ്പിച്ചത്.

പി.ബി. അബ്ദുൾ റസാഖ് എം എൽ എ ആയിരുന്നപ്പോൾ മരിച്ചതിനാൽ മഞ്ചേശ്വരത്ത് നടന്ന ഉപതെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗിന്റെ കമറുദ്ദീൻ മണ്ഡലം നിലനിർത്തി. ബിജെപിയുടെ രവീശ തന്ത്രി കുണ്ടാർ ആണ് രണ്ടാം സ്ഥാനത്ത്.

വായിക്കുക:  പാലക്കാട് അഗളിയിൽ കൊല്ലപ്പെട്ട മാവോവാദികളിൽ രണ്ടുപേർ ചിക്കമഗളൂരു സ്വദേശികൾ!

മഹാരാഷ്ട്രയിൽ 105 (അവസാന സംഖ്യയിൽ ചെറിയ മാറ്റം വരാം) സീറ്റ് നേടിക്കൊണ്ട് ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി സഖ്യകക്ഷിയായ ശിവസേനക്ക് 56 സീറ്റ് ലഭിച്ചു. ദേവേന്ദ്ര ഫട് നാവിസ് മുഖ്യമന്ത്രിയായി തുടരാനാണ് സാദ്ധ്യത. എൻസിപി 54 ഉം കോൺഗ്രസ് 40 സീറ്റ് നേടി. 288 അംഗ സഭയിൽ 145 സീറ്റുകൾ വേണം ഭൂരിപക്ഷത്തിന്.

ഹരിയാനയിൽ ഭരണകക്ഷിയായ ബി ജെ പി ക്ക് തിരിച്ചടി നേരിട്ടു. ആകെയുള്ള 90 സീറ്റിൽ 40 സീറ്റ് നേടി ഏറ്റവും ഒറ്റ ക്കക്ഷി ആയെങ്കിലും മറ്റ് ചെറു പാർട്ടികളുടെ സഹായമില്ലാതെ ഭരണത്തിൽ തുടരാൻ കഴിയില്ല.

Slider
Loading...

Related posts