ഫേസ്ബുക്ക് കൂട്ടായ്മയുടെ ഓണാഘോഷ പരിപാടിയിൽ ആടിത്തിമർത്തു;ബെംഗളൂരു മലയാളിയായ പെൺകുട്ടിയുടെ നൃത്തം ഏറ്റെടുത്ത് വൈറലാക്കി സോഷ്യൽ മീഡിയ.

ബെംഗളൂരു : ഏതാനും ദിവസം മുൻപ് ഗോവയിലേക്ക് വിനോദ സഞ്ചാരത്തിന് പോയി തിരിച്ചു വന്നതായിരുന്നു അശ്വതി നാരായൺ എന്ന അശ്വതി അച്ചു.

നഗരത്തിലെ മലയാളികളുടെ സാമൂഹിക സാംസ്കാരിക വിഷയങ്ങളിൽ ഇടപെടുന്ന “ബാംഗ്ലൂർ മലയാളി സോൺ” എന്ന ഫേസ് ബുക്ക് കൂട്ടായ്മയുടെ ഓണാഘോഷ പരിപാടി ഇക്കഴിഞ്ഞ 13 ന് ബന്നാർഘട്ട റോഡിലുള്ള ഒരു കൺവെൻഷൻ സെന്ററിൽ വച്ച് നടക്കുമ്പോൾ അശ്വതിയും അതിൽ പങ്കു ചേർന്നു.

വേദിയിൽ പരിപാടികൾ നടക്കുന്നതിനിടയിൽ സദസ്സിൽ സുഹൃത്തുക്കളുടെ കൂടെ അശ്വതിയും ഡാൻസ് കളിച്ചു. പരിപാടി കണ്ടു കൊണ്ട് നിന്ന ഒരു സുഹൃത്ത് അശ്വതിയുടെ നൃത്തത്തിന്റെ വീഡിയോ എടുക്കുകയും സോഷ്യൽ മീഡിയയിൽ പങ്കുവക്കുകയുമായിരുന്നു.

വായിക്കുക:  സംസ്ഥാനത്തെ ദേശീയ പാതകളിലെ ടോൾ ഗേറ്റുകളിൽ ഇനി ഫാസ്ടാഗുകൾ മാത്രം.

മണിക്കൂറുകൾക്കുള്ളിൽ നിരവധി സോഷ്യൽ മീഡിയ ഗ്രൂപ്പുകളും ഫേസ്ബുക്ക് പേജുകളും വെറൈറ്റി മീഡിയ അടക്കമുള്ള ഓൺലൈൻ മാധ്യമങ്ങളും അശ്വതിയുടെ നൃത്തം ഏറ്റെടുക്കുകയായിരുന്നു.

സൂപ്പർ ഹിറ്റായ നിവിൻ പോളിയുടെ ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലെ ” കുടുക്കു പൊട്ടിയ കുപ്പായം “എന്ന കിടിലൻ ഗാനത്തിനൊപ്പം ചുവടുവക്കുന്ന വീഡിയോ ആണ് വൈറലായത്.

വായിക്കുക:  സാങ്കേതിക തികവുകൊണ്ടും അവതരണ ഭംഗികൊണ്ടും പ്രമേയം കൊണ്ടും ബെംഗളൂരു മലയാളി ഒരുക്കിയ"പെന്‍സില്‍"ശ്രദ്ധേയമാകുന്നു.

എറണാകുളം സ്വദേശിയായ ഈ കൊച്ചു സുന്ദരി നഗരത്തിലെ സക്ര വേൾഡ് ഹോസ്പിറ്റലിൽ റേഡിയോളജിസ്റ്റായി ജോലി ചെയ്യുകയാണ്.

അശ്വതിയുടെ വൈറലായ വീഡിയോ ഇവിടെ കാണാം..

Slider
Slider
Loading...

Related posts