കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ സോണിയാഗാന്ധി സന്ദർശിച്ചു

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ പാർട്ടി അധ്യക്ഷ സോണിയാഗാന്ധി സന്ദർശിച്ചു. അംബികാ സോണിയ്ക്കൊപ്പമാണ് ഇന്ന്  രാവിലെ ഡി കെ ശിവകുമാറിനെ കാണാൻ സോണിയ തിഹാർ ജയിലിലെത്തിയത്.

ശിവകുമാറിന്റെ സഹോദരൻ ഡി കെ സുരേഷും നേതാക്കളുടെ കൂടിക്കാഴ്ചയുടെ സമയത്ത് ഒപ്പമുണ്ടായിരുന്നു. രാഷ്ട്രീയ പകപോക്കലാണ് ശിവകുമാറിന്റെ അറസ്റ്റിന് പിന്നിലെന്നും മറ്റ് കോൺഗ്രസ് നേതാക്കളും ബിജെപിയുടെ നോട്ടപ്പുള്ളികളാണെന്നും സോണിയ ഗാന്ധി പറഞ്ഞതായി ഡി കെ സുരേഷ് മാധ്യമങ്ങളെ അറിയിച്ചു.

വായിക്കുക:  കുമാരസ്വാമി ബി.ജെ.പി.യോടടുക്കുന്നോ ? യെദിയൂരപ്പ സർക്കാറിനെ വീഴ്ത്താൻ ശ്രമിക്കില്ലെന്ന് മുൻ മുഖ്യമന്ത്രി.

പാർട്ടിയുടെ പൂർണ പിന്തുണ ശിവകുമാറിന് സോണിയ ഗാന്ധി ഉറപ്പുനൽകിയതായും സുരേഷ് കൂട്ടിച്ചേർത്തു. ബിജെപിയുടെ രാഷ്ട്രീയ ഗൂഢാലോചനയിൽ നിന്ന് പുറത്തു കടക്കാനായി പൊരുതണമെന്നും സോണിയ പറഞ്ഞതായി സുരേഷ് അറിയിച്ചു.

Slider
Slider
Loading...

Related posts