ബൈക്കപകടത്തിൽ മലയാളിയായ യുവ എഞ്ചിനീയർ മരിച്ചു.

ബെംഗളൂരു :നഗരത്തിൽ ഉണ്ടായ ബൈക്കപകടത്തിൽ കുണ്ടറ സ്വദേശിയായ യുവ എൻജിനീയർ മരിച്ചു.

കുണ്ടറ എൽ.എം. എസിന് കിഴക്കേ മണിമന്ദിരത്തിൽ സത്യശീലൻ തങ്കമണി ദമ്പതികളുടെ മകൻ സുമി സത്യൻ (32) ആണ് മരിച്ചത് .

വൈറ്റ്ഫീൽഡ് ബോഷ് കമ്പനിയിൽ എൻജിനീയറായിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയിൽ വിവാഹിതനായ ഭാര്യ ഡോക്ടർ ആർദ്രക്കൊപ്പം വൈറ്റ് ഫീൽഡിിലെ ഫ്ളാറ്റിലായിരുന്നു താമസം.

വായിക്കുക:  ഇൻഫോസിസിന് ‘കർണാടക ഐ.ടി. രത്‌ന’ അവാർഡ്

കഴിഞ്ഞയാഴ്ച ആർദ്രയുടെ അമ്മാവൻ മരിച്ചതിനെ തുടർന്ന് ഇരുവരും നാട്ടിൽ എത്തിയിരുന്നു.

രണ്ടുദിവസം കഴിഞ്ഞ് സുമിത് ബെംഗളൂരുവിലേക്ക് മടങ്ങി. ഇന്നലെ രാവിലെ വൈറ്റ്ഫീൽഡ് സ്റ്റേഷനിൽ എത്തും എന്ന് അറിയിച്ചിരുന്നു.

ആർദ്രയെ കൂട്ടാൻ പോകുംവഴി ലോറി ഇടിച്ചായിരുന്നു അപകടം .

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

സംസ്കാരം ഇന്ന് 2 ന്.

Slider
Loading...

Related posts