കനത്ത മഴ നാളെയും തുടരുമെന്ന് കാലവസ്ഥാ പ്രവചനം;നഗരത്തിൽ യെല്ലോ അലർട്ട്!

ബെംഗളൂരു : നാളെവരെ കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ നഗരത്തിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ന്യൂനമർദ്ദത്തെ തുടർന്ന് അടുത്ത രണ്ട് ദിവസം കൂടി കനത്ത മഴ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. കർണാടകയിൽ കൃഷ്ണ നദി കരകവിഞ്ഞൊഴുകി അപകടം വിതച്ചേക്കുമെന്നും മുന്നറിയിപ്പുണ്ട്.

കുടക്,ശിവമോഗ്ഗ,ചിക്ക് മംഗളൂരു, ബാഗൽകോട്ട്, വിജയപുര, കലബുരഗി, ഗദഗ് ,ബെളഗാവി, ദാവനഗെരെ, ഹാവേരി, ധാർവാഡ്, ഹുബ്ബളളി ജില്ലകളിലാണ് ദുരിതം ഏറെയും.

വായിക്കുക:  മഡിവാളയിൽ നിന്ന് തലശ്ശേരി വഴി കണ്ണൂരിലേക്ക് തിരിച്ച അശോക ബസ് അപകടത്തിൽ പെട്ടു;ആളപായമില്ല;യാത്രക്കാർ പെരുവഴിയിൽ.

താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി.ബെളഗാവിയിൽ  മാത്രം 58.1 മില്ലിമീറ്റർ മഴയാണ് പെയ്തത്.

ഹിരക്കൂരിൽ 13 വയസുകാരൻ കനാലിൽ ഒലിച്ചുപോയി, ബെളഗവിയിലെ ഷാപ്പൂരിൽ 3 വീടുകൾ തകർന്നു.

ബംഗളൂരു- പൂനെ ദേശീയ ഹൈവേ 4 ഞായറാഴ്ച രാത്രി മുതൽ അടച്ചിട്ടിരിക്കുകയാണ്.

നൂറുകണക്കിന് വാഹനങ്ങളാണ് സൂതഘട്ടി ചുരം റോഡിൽ കുടുങ്ങി കിടക്കുന്നത്.

വായിക്കുക:  എടിഎം ഇടപാട് പരാജയപ്പെട്ടാല്‍ ഉപഭോക്താവിന് ബാങ്കുകള്‍ പിഴ നല്‍കണം!!

ബെളഗാവി-ഗോവ റൂട്ടിൽ ജംബോട്ടിയാൽ റോഡിലേക്ക് മണ്ണിടിഞ്ഞു വീണ് ഗതാഗതം മുടങ്ങി.

Slider
Slider
Loading...

Related posts