സിദ്ധരാമയ്യയുടെ”കാവേരി”യെദിയൂരപ്പക്ക് വേണം! കാവേരിയെ കൈവിടില്ലെന്ന് സിദ്ധരാമയ്യ.

ബെംഗളൂരു : കോൺഗ്രസ് പാർട്ടിയുടെ സീനിയർ നേതാവും മുൻ മുഖ്യമന്ത്രിയും നിയമസഭാകക്ഷി നേതാവുമായ സിദ്ധരാമയ്യ താമസിക്കുന്ന “കാവേരി” എന്ന വീട് മുഖ്യമന്ത്രി യെദിയൂരപ്പക്ക് നൽകണം എന്ന് ആവശ്യപ്പെട്ട് ഡി.പി.എ.ആർ മുന്നോട്ട് വന്നു.

സിദ്ധരാമയ്യ താമസിക്കുന്ന കാവേരി യെദിയൂരപ്പക്ക് ലഭിക്കുമ്പോൾ മുഖ്യമന്ത്രിക്ക് അനുവദിച്ച റേസ് കോഴ്സ് റോഡിലെ വസതി സിദ്ധരാമയ്യക്ക് ലഭിക്കും.

ഡി. പി. എ.ആർ (പഴ്സനൽ ആൻറ് അഡ്മിനിസ്ട്രേറ്റീവ് റീഫോംസ് ) വകുപ്പ് ആണ് മന്ത്രിമാരുടെയും മറ്റ് ജനപ്രതി നിധി ക ളു ടെയുംവസതികൾ കൈകാര്യം ചെയ്യുന്നത്.

കഴിഞ്ഞ ആറു വർഷമായി താമസിക്കുന്ന വസതിയിൽ നിന്ന് മാറാൻ തയ്യാറില്ല എന്ന് സിദ്ധരാമയ്യ അറിയിച്ചതോടെ സിദ്ധരാമയ്യയുടെ പേരെഴുതിയ ബോർഡ് കാവേരിയിൽ നിന്ന് നീക്കാൻ വകുപ്പ് നിർദ്ദേശം നൽകി.

വായിക്കുക:  നഗരത്തിലെ വിവിധ ഭാഗങ്ങളിൽ 10 ദിവസത്തേക്ക് വൈദ്യുതി മുടങ്ങും!

കാവേരിയിൽ തുടർന്ന് കൊള്ളാൻ ഡിപിആർ അനുമതി നൽകിയിരുന്നുവെന്നും ഒഴിയാൻ ഔദ്യോഗികമായി ആവശ്യപ്പെടുകയാണ് വേണ്ടിയിരുന്നത് എന്നും സിദ്ധരാമയ്യ പറഞ്ഞു.

മുഖ്യമന്ത്രി ആയപ്പോൾ മുതൽ ഇവിടെയാണ് താമസിക്കുന്നത് സ്ഥാനമൊഴിഞ്ഞ ശേഷം കോൺഗ്രസ് സർക്കാരിൽ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി അന്നത്തെ മന്ത്രി കെ ജെ ജോർജ്ജ് കാവേരി അനുവദിച്ചു.

അദ്ദേഹം തനിക്ക് നൽകുകയായിരുന്നു ഇപ്പോഴാണ് യെദിയൂരപ്പ താമസിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചത്.

എന്നാൽ പ്രതിപക്ഷനേതാവായ കാവേരി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർ അംഗീകരിക്കുകയായിരുന്നു സിദ്ധരാമയ്യ പറഞ്ഞു.

അതേ ഇപ്പോൾ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ കൃഷ്ണയിൽ തിരക്ക് കൂടുന്നതിനാലാണ് കാവേരി ആവശ്യപ്പെട്ടത് എന്നതാണ് വകുപ്പിന്റെ ഭാഷ്യം. സ്വകാര്യ വസതിയായ ഡോളേഴ്സ് കോളനിയിലെ ധവളഗിരിയിലും മുഖ്യമന്ത്രി ആളുകളെ കാണാറുണ്ട്.

വായിക്കുക:  ഏഴു തലയുള്ള സർപ്പം പൊഴിച്ച ഫണം കണ്ടെത്തി;കനക്പുരയിലേക്ക് ഭക്തജനപ്രവാഹം!

അതേ സമയം ജ്യോതിഷ സംബന്ധമായ വിശ്വാസങ്ങൾ കൊണ്ടാണ് യെദിയൂരപ്പയുടെ ഇഷ്ട ഭവനമായ 2 നമ്പർ റേസ് കോഴ്സ് വിടുന്നത് എന്നും വാർത്തയുണ്ട്. മുമ്പ് ഉപമുഖ്യമന്ത്രിയും മുഖ്യമന്ത്രിയുമൊക്കെയായി ഉയർന്നപ്പോൾ ഈ വസതിയിലായിരുന്നു യെദിയൂരപ്പ.

എന്നാൽ ഇത്തവണ മുഖ്യമന്ത്രി ആയതിന് ശേഷം ഈ വസതി ലഭിച്ചിട്ടില്ല ,അറ്റകുറ്റപ്പണികൾ നടക്കുകയാണ്. ഇനി ഇവിടെ പോകുന്നതിൽ കാര്യമില്ലെന്ന വിശ്വാസമാണ് പിന്നിലെന്നും വാർത്ത ഉണ്ട്.

Slider
Slider
Loading...

Related posts