‘നമ്മ മെട്രോ’ യത്രക്കാരുടെ എണ്ണം വർധിക്കുന്നു; ഇതുവരെ സഞ്ചരിച്ചത് 41.5 കോടി യാത്രക്കാർ!!

ബെംഗളൂരു: ‘നമ്മ മെട്രോ’ യത്രക്കാരുടെ എണ്ണം വർധിക്കുന്നു; പ്രവർത്തനം തുടങ്ങി ഒമ്പതുവർഷം പിന്നിടുമ്പോൾ ഇതുവരെ സഞ്ചരിച്ചത് 41.5 കോടി യാത്രക്കാർ!!

മെട്രോയുടെ ചരിത്രത്തിൽ ഏറ്റവുംകൂടുതൽ യാത്രക്കാർ ഒരു ദിവസം മെട്രോ ട്രെയിനുകളിൽ സഞ്ചരിച്ചത് ഈ വർഷമാണ്. ഒക്‌ടോബർ നാലിന് 4,64,649 യാത്രക്കാർ മെട്രോയെ ഉപയോഗപ്പെടുത്തി.

ദിവസം അഞ്ചുലക്ഷത്തോളം യാത്രക്കാരെന്ന പ്രഖ്യാപിതലക്ഷ്യം ഉടൻ കൈവരിക്കാൻ കഴിയുമെന്നാണ് ബി.എം.ആർ.സി.എല്ലിന്റെ പ്രതീക്ഷ. മുൻവർഷങ്ങളെ അപേക്ഷിച്ച് വരുമാനത്തിലും ഈ വർഷം കാര്യമായ വർധനയുണ്ടായി. 2018-19 സാമ്പത്തിക വർഷം 355 കോടി രൂപയാണ് വരുമാനം ലഭിച്ചത്. മുൻവർഷം ഇത് 281 കോടിയായിരുന്നു.

വായിക്കുക:  ബൈക്കപകടത്തിൽ മലയാളിയായ യുവ എഞ്ചിനീയർ മരിച്ചു.

26.34 ശതമാനമാണ് രേഖപ്പെടുത്തിയ വളർച്ചാനിരക്ക്. നടപ്പു സാമ്പത്തികവർഷത്തിലും മികച്ച വളർച്ചാനിരക്ക് നേടാൻ കഴിയുമെന്നാണ് സൂചന. ഇതുവരെ മികച്ച വരുമാനമാണ് നമ്മ മെട്രോയ്ക്ക് ലഭിക്കുന്നത്.

മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് കടമുറികൾ വാടകയ്ക്ക് നൽകിയതും വരുമാനം വർധിപ്പിച്ചു. മെട്രോ സ്റ്റേഷനുകളോട് ചേർന്ന് പാർക്കിങ് സൗകര്യങ്ങളില്ലാത്തതും വിവിധ മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് ബി.എം.ടി.സി. നടത്തിവന്ന ബസ് സർവീസുകൾ വെട്ടിക്കുറച്ചതുമാണ് യാത്രക്കാരുടെ ഭാഗത്തുനിന്ന് നിരന്തരമുണ്ടാകുന്ന പരാതികൾ.

വായിക്കുക:  അന്തരാഷ്ട്ര പുരസ്കാര തിളക്കത്തില്‍ ജയസൂര്യ!!

ഇവ പരിഹരിക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചുവരികയാണ്. മെട്രോ സ്റ്റേഷനുകളോട് ചേർന്ന് ഇരുചക്ര വാഹനങ്ങൾ വാടകയ്ക്ക് ലഭ്യമാക്കുന്ന കൂടുതൽ കമ്പനികൾക്ക് അനുമതി നൽകുന്നതുൾപ്പെടെയുള്ള പദ്ധതികളാണ് അണിയറയിലുള്ളത്.

ബി.എം.ടി.സി.യുമായും ചർച്ച നടത്താണ് അധികൃതരുടെ തീരുമാനം. സ്ത്രീകൾക്കുമാത്രമായി പ്രത്യേകം കോച്ചുകൾ അനുവദിച്ചതും രാവിലെയും വൈകീട്ടും ആറുകോച്ചുകളുള്ള മെട്രോ ട്രെയിൻ ഓടിക്കുന്നതും യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായി.

 

Slider
Slider
Loading...

Related posts