നീണ്ട കാലത്തെ കാത്തിരിപ്പിന് ശേഷം “മാൽഗുഡി ഡേയ്സ്” ഇനി കന്നഡയിലും.

ബെംഗളൂരു : 80കളിലെ ദൂരദർശൻ ആരാധകരിൽ ഇപ്പോഴും ഗൃഹാതുരത്വം നിറക്കുന്ന ഓർമകൾ സമ്മാനിക്കുന്ന “മാൽഗുഡി ഡേയ്സ്” ടെലിവിഷൻ പരമ്പര ഇനി കന്നഡയിലും കാണാം.

ഹരിവു ക്രിയേഷൻസ് ലിമിറ്റഡ് ആണ് ഒരു കാലത്ത് സൂപ്പർ ഹിറ്റ് ആയ പരമ്പര കന്നഡയിലേക്ക് മൊഴിമാറ്റം ചെയ്യുന്നത്.

പ്രശസ്ത എഴുത്തുകാരനായ ആർ.കെ.ലക്ഷ്മണിന്റെ ഇതേ പേരിലുള്ള കഥയാണ് പരമ്പരയായി രൂപപ്പെട്ടത്, അനുഗ്രഹീത കലാകാരനും സിനിമാ തീയേറ്റർ ആർട്ടിസ്റ്റുമായ ശങ്കർ നാഗ് ആണ് ഈ പരമ്പര സംവിധാനം ചെയ്തത്.

വായിക്കുക:  ഭക്തരുടെ പണവും സ്വർണാഭരണങ്ങളും കവർന്ന പൂജാരിമാരെ പൊക്കി പോലീസ്.

ശങ്കർ നാഗിന്റെ സഹോദരനായ അനന്ത് നാഗ്, ഗിരീഷ് കർണാട് തുടങ്ങിയ വലിയ താര നിര തന്നെ ഉണ്ടായിരുന്നു ഈ ഹിന്ദി പരമ്പരയിൽ.

69 എപ്പിസോഡ് സംപ്രേഷണം ചെയ്ത മാൽഗുഡി ഡേയ്സ് പൂർണമായും ചിത്രീകരിച്ചിരിക്കുന്നത് കർണാടകയിലെ മലനാട് പ്രദേശങ്ങളിലെ മഴക്കാടുകൾ നിറഞ്ഞു അഗുമ്പെയിൽ ആണ്.

മറ്റു ഭാഷകളിൽ നിന്നുള്ള സീരിയലുകളും സിനിമകളും കന്നഡയിലേക്ക് ഡബ്ബ് ചെയ്യുന്നതിന്ന് എതിരെ വർഷങ്ങളായി നില നിൽക്കുന്ന അലിഖിത നിയമം കൊണ്ട് തന്നെയാണ് കൂടുതൽ കന്നഡ ടെക്നീഷ്യൻമാരും അഭിനേതാക്കളും സഹകരിച്ച സൂപ്പർ ഹിറ്റ് സീരിയൽ കന്നഡ മക്കൾക്ക് സ്വന്തം ഭാഷയിൽ ആസ്വദിക്കാൻ കഴിയാതിരുന്നതിന് കാരണം.

Slider
Slider
Loading...

Related posts