ഹൃദയാഘാതത്തെ തുടർന്ന് മുൻ മന്ത്രിയും കോൺഗ്രസ് എംഎൽഎയുമായ സമീർ അഹമ്മദ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബെംഗളൂരു : കുമാരസ്വാമി മന്ത്രിസഭയിലെ സിവിൽ സപ്ലെ വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രിയും ചാമരാജ പേട്ടിൽ നിന്നുള്ള കോൺഗ്രസ് എം എൽ എ .യുമായ ബി.സെഡ്.സമീർ അഹമ്മദ് ഖാനെ ഹൃദയാഘാതത്തെ തുടർന്ന് വിക്രം ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെയാണ് സംഭവം നടന്നത്, അദ്ദേഹത്തെ ആൻജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കി.

വായിക്കുക:  ഫേസ്ബുക്ക് കൂട്ടായ്മയുടെ ഓണാഘോഷ പരിപാടിയിൽ ആടിത്തിമർത്തു;ബെംഗളൂരു മലയാളിയായ പെൺകുട്ടിയുടെ നൃത്തം ഏറ്റെടുത്ത് വൈറലാക്കി സോഷ്യൽ മീഡിയ.

6 പ്രാവശ്യം എം എൽ എ ആയ സമീർ അഹമ്മദ് ഖാനെ ഐഎംഎ ജ്വല്ലറി സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് മാസങ്ങൾക്ക് മുമ്പ് സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. 40000 പേരുടെ നിക്ഷേപം തട്ടിച്ച് കടന്നു കളഞ്ഞ ഐഎംഎ ഉടമ മുഹമ്മദ് മൻസൂർ ഖാനുമായുള്ള ബന്ധത്തെ തുടർന്നാണ് ചോദ്യം ചെയ്തത്.

Slider
Slider
Loading...

Related posts