മെട്രോ കോച്ചിന്റെ താഴെ നിന്ന് പുകയുയർന്നു;പരിഭ്രാന്തരായ യാത്രക്കാരെ അടിയന്തിരമായി പുറത്തിറക്കി.

ബെംഗളൂരു : നമ്മമെട്രോ കോച്ചിന്റെ അടിയിൽ നിന്ന് പുക ഉയർന്നത് യാത്രക്കാരിൽ പരിഭ്രാന്തി പരത്തി. യാത്രക്കാരെ പുറത്തിറക്കി ബി.എം.ആർ.സി.എൽ അധികൃതർ മെട്രോ കോച്ച് ബയപ്പനഹള്ളിയിലെ ഡിപ്പോയിലയച്ച് വിശദമായ പരിശോധന നടത്തി.

ഇന്നലെ വൈകുന്നേരം 5:06 ഓടെയാണ് പർപ്പിൾ ലൈനിൽ ഇന്ദിരാ നഗറിൽ നിന്ന് ബൈപ്പനഹള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന മെട്രോ കോച്ചിന്റെ അടിയിൽ നിന്നും പുക ഉയരുന്നത് കണ്ട്.

വിപരീത ദിശയിൽ വരുന്ന മെട്രോ ട്രെയിനിലുളളവരാണ് ഇത് ശ്രദ്ധിച്ചത് ,ഉടൻ തന്നെ ട്രെയിൻ സ്റ്റേഷനിൽ നിർത്തുകയും യാത്രക്കാരെ പുറത്തിറക്കുകയുമായിരുന്നു.


ശനിയാഴ്ച നടന്ന സംഭവത്തെക്കുറിച്ച് ഒരാൾ ട്വിറ്ററിൽ പങ്കുവച്ചതോടെയാണ് വാർത്ത പുറത്തു വന്നത്, അതുവരെ മെട്രോ അധികൃതർ ഈ വാർത്ത പുറത്തു വിട്ടിരുന്നില്ല.

വായിക്കുക:  ഓല കാറുകൾ ഇനി വാടകക്കെടുത്ത് ഓടിച്ച് പോകാം!
വായിക്കുക:  അഞ്ചാം ദിവസവും സമരം തുടർന്ന് ഡോക്ടർമാർ;ബദൽ സമരവുമായി കന്നഡ രക്ഷണ വേദികെയും; സർക്കാർ ആശുപത്രികളിലെ ഒ.പി.വിഭാഗം പ്രതിസന്ധിയിൽ.

കോച്ചിൽ സ്ഥാപിച്ച യുപിഎസ് ബാറ്ററിയിൽ നിന്നാണ് പുക ഉയർന്നത് എന്നാണ് മെട്രോ അധികൃതരുടെ വിശദീകരണം ,ഇത് ആശങ്കപ്പെടേണ്ട വിഷയമല്ല എന്നും ബി.എം.ആർ.സി.എൽ വിശദീകരിക്കുന്നു. വോൾട്ടേജ് വ്യതിയാനമായിരിക്കാം ഇതിന് കാരണം.

Slider
Slider
Loading...

Related posts