ഐ.എസ്.എൽ; ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മഞ്ഞപ്പടയ്ക്ക് ഉജ്വല വിജയം

കൊച്ചി: കഴിഞ്ഞ സീസണില്‍ പിറകിലായിപ്പോയ ബ്ലാസ്‌റ്റേഴ്‌സ് ഇക്കുറി മിന്നുന്ന പ്രകടനത്തോടെ ആറാം സീസണ് തുടക്കമിട്ടു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഇന്ന് മഞ്ഞക്കടൽ ഇരമ്പി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മഞ്ഞപ്പടയ്ക്ക് ഉജ്വല വിജയം.

നെജീരിയക്കാരന്‍ ബര്‍തലോമേവ് ഒഗ്ബെച്ചെ ടീമിനുവേണ്ടി ഗോള്‍വേട്ട നടത്തുകയായിരുന്നു. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമാണ് ബ്ലാസ്റ്റേഴ്സിന്റെ ഒന്നാന്തരം തിരിച്ചുവരവ്. ബർത്തലോമ്യു ഒഗബെച്ചെയുടെ വകയാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോളുകൾ രണ്ടും.

ആറാം മിനിറ്റിൽ തന്നെ അവർ എ.ടി.കെ. കൊൽക്കത്തയ്ക്കെതിരേ ലീഡ് വഴങ്ങി. ഐറിഷ് താരം കാൾ മക്ഹ്യൂവാണ് മനോഹരമായൊരു ഹാഫ് വോളിയിലൂടെ ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ചത്. ലീഡ് നേടിയതോടെ കൊൽക്കത്തെയ്ക്കായി കളിയിൽ ആധിപത്യം.

വായിക്കുക:  ലണ്ടനിൽ നടത്തുന്ന ആംനസ്റ്റി ‘യൂത്ത് ടാസ്ക് ഫോഴ്‌സ്’: ബെംഗളൂരു മലയാളി ഇന്ത്യയിൽനിന്നുള്ള ഏകപ്രതിനിധി!!

എന്നാൽ, ഒരു മിനിറ്റിനുള്ളിൽ തന്നെ മറ്റൊരു പെനാൽറ്റി വീണുകിട്ടിയ ബ്ലാസ്റ്റേഴ്സ് ഒപ്പം പിടിച്ചു. കിക്കെടുത്ത സ്ട്രൈക്കർ ബർത്തലോമ്യു ഒബ്ബെച്ചെയ്ക്ക് പിഴച്ചില്ല. നാൽപത്തിയഞ്ചാം മിനിറ്റിയിലായിരുന്നു ഒഗബെച്ചെയുടെ ഒരു തീപാറുന്ന വെടിയുണ്ട ഗോൾ. ഇതോടെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബ്ലാസ്റ്റേഴ്‌സ് സ്വന്തം തട്ടകത്തിൽ കൊൽക്കത്തയെ തറപറ്റിച്ചു.

കേരള ബ്ലാസ്റ്റേഴ്സ്: ബിലാൽ ഹുസൈൻ ഖാൻ (ഗോളി), മുഹമ്മദ് റാകിപ്, ജെയ്റോ റോഡ്രിഗസ്, മൗഹമദൗ നിങ്, ബർത്തലോമ്യു ഒഗ്ബെച്ചെ, കെ.പ്രശാന്ത്, ജെസ്സി കാർനെയ്റോ, ഹലിചരൺ സർസരി, സെർജിയോ സിചോഞ്ച, ജിയാന്നി സ്യുവെർലൂൻ, ജേക്സൺ സിങ്.

വായിക്കുക:  ഡൽഹിയിൽ നിന്ന് ഇലക്ട്രോണിക് സാധനങ്ങളുമായെത്തിയ പെട്ടി തുറന്നപ്പോൾ കടക്കാരൻ ഞെട്ടി!

എ.ടി.കെ: അരിന്ദം ഭട്ടാചാര്യ (ഗോളി), കാൾ മക്ഹഗ്, അഗസ്റ്റിൻ ഇനിഗ്യുസ്, ജയേഷ് റാണെ, പ്രൊണൊയ് ഹാൽദാർ, ഹാവിയർ ഹെർണാണ്ടസ്, പ്രിതം കൊടൽ, റോയ് കൃഷ്ണ, മൈക്കൽ സൂസൈരാജ്, പ്രഭിർദാസ്.

Slider
Slider
Loading...

Related posts