നഗരത്തിൽ രഹസ്യമായി തീവ്രവാദ പ്രവർത്തനം നടത്തുന്ന സ്ലീപ്പർ സെല്ലുകൾ സജീവം; ആഭ്യന്തരമന്ത്രി

ബെംഗളൂരു: നഗരത്തിലും തീരദേശമേഖലയിലും രഹസ്യമായി തീവ്രവാദ പ്രവർത്തനം നടത്തുന്ന സ്ലീപ്പർ സെല്ലുകൾ സജീവമാണെന്ന് ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ.

രഹസ്യ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പൊലീസിനെ അറിയിക്കണമെന്നും മന്ത്രി  ആവശ്യപ്പെട്ടു. ബംഗ്ലദേശ് കുടിയേറ്റക്കാരുടെ മറവിൽ, ജമാഅത്തുൽ മുജാഹിദ്ദീൻ ബംഗ്ലദേശ് (ജെഎംബി) ‍ബെംഗളൂരു ആസ്ഥാനമാക്കി തീവ്രവാദ പ്രവർത്തനങ്ങൾ വ്യാപിച്ചിരുന്നതായി എൻഐഎ വെളിപ്പെടുത്തിയിരുന്നു.

വായിക്കുക:  മഴക്കെടുതി ദുരിതാശ്വാസ സഹായം വൈകുന്നതിൽ നരേന്ദ്രമോദിയെ വിമർശിച്ച ബി.ജെ.പി. എം.എൽ.എ.ക്ക് നോട്ടീസ്!!

ഇതേ തുടർന്നാണ് സ്‍ലീപ്പർ സെല്ലുകളെ കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കിയത്. ഇതിനായി തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ (എടിഎസ്) പ്രവർത്തനത്തിന് ബെംഗളൂരുവിൽ നവംബർ 1ന് തുടക്കമിടും.

Slider
Slider
Loading...

Related posts