മുൻ വി.സി.യെ കൊലപ്പെടുത്തിയ കേസിൽ സർവകലാശാലയിലെ മൂന്ന് ജീവനക്കാർ കൂടി കസ്റ്റഡിയിൽ

ബെംഗളൂരു: അലയൻസ് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. അയ്യപ്പ ദൊരെയെ കൊലപ്പെടുത്തിയ കേസിൽ സർവകലാശാലയിലെ ജീവനക്കാരായ മൂന്നുപേരെക്കൂടി ബെംഗളൂരു ആർ.ടി. നഗർ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇവരെ ചോദ്യംചെയ്തുവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചാൻസലർ സുധീർ അംഗുർ, സർവകലാശാലാ ഓഫീസ് എക്സിക്യുട്ടീവ് സൂരജ് സിങ് എന്നിവർ അറസ്റ്റിലായിരുന്നു.

സർവകലാശാലയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സഹോദരൻ മധുകർ അംഗുറിനെയും ഡോ. അയ്യപ്പ ദൊരെയെയും കൊല്ലാൻ സുധീർ അംഗുർ ഒരുകോടി രൂപയ്ക്ക് ‘ക്വട്ടേഷൻ’ നൽകിയെന്നാണ് കേസ്.

വായിക്കുക:  വൊക്കലിഗ സമുദായത്തിന്റെ പരമാചാര്യന്റെ ഫോൺ ചോർത്തിയെന്ന് ആരോപണം;കുമാരസ്വാമി കുരുക്കിൽ.

വധിക്കപ്പെട്ട ഡോ. അയ്യപ്പ ദൊരെയുടെ ഭാര്യ പാവനയുടെ മൊഴിയും പോലീസ് എടുക്കുന്നുണ്ട്. കേസിൽ ചാൻസലർ സുധീർ അംഗുർ അറസ്റ്റിലായതിൽ വിദ്യാർഥികൾക്ക് ആശങ്കവേണ്ടെന്ന് കർണാടക ഉന്നതവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

വിദ്യാർഥികളുടെ താത്പര്യം സംരക്ഷിക്കുമെന്നും അധികൃതർ അറിയിച്ചു. നവംബർ മൂന്നിന് ബിരുദദാനച്ചടങ്ങ് നടക്കുന്നതിനാൽ സർട്ടിഫിക്കറ്റിൽ ആര് ഒപ്പുവെക്കുമെന്നകാര്യത്തിൽ വിദ്യാർഥികൾ ആശങ്കപ്രകടിപ്പിച്ചിരുന്നു.

വായിക്കുക:  വൃന്ദാവൻ ഗാർഡനിൽ ടിക്കറ്റ് നിരക്ക് ഇരട്ടിയിലധികമാക്കി ഉയർത്തി.

ഇതേത്തുടർന്നാണ് വിദ്യാർഥികളോട് ആശങ്കപ്പെടേണ്ടതില്ലെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് അറിയിച്ചത്. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി സി.എൻ. അശ്വന്ത്‌നാരായണാണ് വിദ്യാർഥികൾക്ക് ഉറപ്പുനൽകിയത്.

Slider
Slider
Loading...

Related posts