പീനിയയിലെ സ്വകാര്യ കോളേജിൽ റാംപ് വാക്ക് പരിശീലനം നടത്തുന്നതിനിടെ വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു

ബെംഗളൂരു: പീനിയയിലെ സ്വകാര്യ കോളേജിൽ റാംപ് വാക്ക് പരിശീലനം നടത്തുന്നതിനിടെ വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു.

എം.ബി.എ. വിദ്യാർഥിയായ ശാലിനി(21)യാണ് മരിച്ചത്. മരണകാരണം ഹൃദയാഘാതമാണെന്നാണ് സംശയം. കോളേജിലെ ഫ്രഷേഴ്സ് ഡേയ്ക്ക് അവതരിപ്പിക്കാനുള്ള ഫാഷൻ ഷോയിൽ ശാലിനിയും സുഹൃത്തുക്കളും പങ്കെടുക്കാനിരുന്നതാണ്. ഇതിന്റെ പരിശീലനത്തിനിടെയാണ് മരണം സംഭവിച്ചത്.

വായിക്കുക:  ജാഗ്രത; ട്രെയിനിന്റെ സ്റ്റെപ്പിലിരുന്ന് യാത്ര ചെയ്‌താലും ഓടിക്കയറിയാലും ജയിലിൽ ശിക്ഷ

റാംപ് വാക്ക് പൂർത്തിയാക്കിയ ശേഷം സ്റ്റേജിന് സമീപം നിൽക്കുകയായിരുന്ന വിദ്യാർഥിനി കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ സുഹൃത്തുക്കൾ ചേർന്ന് ശാലിനിയെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും കോളേജിലെ സി.സി.ടി.വി.യിൽ പതിഞ്ഞിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

Slider
Slider
Loading...

Related posts