ബി.എം.ടി.സി ബസുകൾക്ക് മാത്രമായുള്ള നഗരത്തിലെ ആദ്യത്തെ പാത പ്രവർത്തനമാരംഭിച്ചു.

ബെംഗളൂരു : ബിഎംടിസി ബസ്സുകൾക്ക് മാത്രമായി ആയി ബംഗളൂരുവിൽ ആദ്യമായി ഏർപ്പെടുത്തിയ പ്രത്യേക പാത പരീക്ഷണ ഓട്ടം ഇന്നുമുതൽ ആരംഭിച്ചു.

ഔട്ടർ റിങ് റോഡിൽ സെൻട്രൽ സിൽക്ക് ബോർഡ് ജംഗ്ഷൻ മുതൽ വിവേകാനന്ദ റോഡ് ബസ് സ്റ്റോപ്പ് വരെ 20 കിലോമീറ്റർ റോഡിൽ 3.5 മീറ്റർ ആണ് ബസുകൾക്ക് മാത്രമായി തൂണുകൾ ഉപയോഗിച്ച് വേർതിരിച്ചിരിക്കുന്നത്.

സർവീസ് നടത്തുമ്പോൾ ഉണ്ടാകാവുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ  മനസ്സിലാക്കി പരിഹരിക്കുകയാണ് പത്ത് ദിവസത്തെ പരീക്ഷണ സർവീസിനെ ലക്ഷ്യം.

വായിക്കുക:  ചരിത്രം രചിച്ച് മഞ്ജമ്മ ജോഗതി; സർക്കാർ അക്കാദമിയുടെ അധ്യക്ഷയാകുന്ന ആദ്യ ട്രാൻസ്ജെന്റർ.

നവംബർ ഒന്നിനാണ് പ്രത്യേക പാതയിൽ പൂർണതോതിൽ ബസ് സർവീസ് ആരംഭിക്കുക.

ബസ്സുകളുടെ മെല്ലെപ്പോക്ക് പരിഹാരം ആകുമെന്ന് പ്രതീക്ഷയ്ക്ക് ഒപ്പം ബസ് ലൈനിലെ സർവീസുകൾ സംബന്ധിച്ച ആശങ്കകൾ ഉയർന്നിട്ടുണ്ട്.

റോഡിലെ ഒട്ടേറെ ജംഗ്ഷനുകളിലും ബസ് ലൈൻ കടന്നു പോകുന്നതിനാൽ ഇവിടുത്തെ ട്രാഫിക് എങ്ങനെ കൈകാര്യം ചെയ്യും എന്നതാണ് പ്രധാന ആശങ്ക.

നടപ്പാതകൾ പോലും കയേറുന്ന ബൈക്ക് യാത്രികർ ബസ് പാതയിൽകയറാനുള്ള സാധ്യതയും കൂടുതലാണ്.

വായിക്കുക:  സിനിമ തീയേറ്ററിൽ ദേശീയ ഗാനത്തിന് എഴുന്നേറ്റു നിന്നില്ല;സിനിമാ താരത്തിന്റെ നേതൃത്വത്തിൽ കാണികളെ പുറത്താക്കി;സംഭവം നടന്നത് ഒറിയോണ്‍ മാളിൽ.

തൂണുകൾക്ക് ഇടയിലൂടെ ബൈക്ക് ബസ് ലൈനിൽ നുഴഞ്ഞുകയറുന്നത് അപകടങ്ങൾക്കും വഴിവെച്ചേക്കാം ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ ബി എം ടി സി യുടെ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.

Slider
Slider
Loading...

Related posts