വീണ്ടും വിവാദത്തിൽ കുരുങ്ങി ജോൺസൺ ആൻഡ് ജോൺസൺ; 33,000 ത്തോളം ടിൻ ബേബി പൗഡർ തിരിച്ചുവിളിക്കും

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

വാഷിങ്ടൺ: വീണ്ടും വിവാദത്തിൽ കുരുങ്ങി ജോൺസൺ ആൻഡ് ജോൺസൺ; 33,000 ത്തോളം ടിൻ ബേബി പൗഡർ തിരിച്ചുവിളിക്കും.

യു എസ് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ, ഓൺലൈൻ വഴി യു എസിൽ വിറ്റ ഒരു ടിന്നിലെ പൗഡറിൽ ആസ്ബെസ്റ്റോസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് നടപടി.

വായിക്കുക:  നന്മയുടെയും സ്‌നേഹത്തിന്‍റെയും സന്ദേശവുമായി വീണ്ടും ഒരു ക്രിസ്മസ് ദിനം കൂടി

ഇതാദ്യമായാണ് വിറ്റഴിച്ച പൗഡർ ജോൺസൺ ആൻഡ് ജോൺസൺ തിരിച്ചുവാങ്ങുന്നത്. കാൻസറിനു കാരണമായേക്കാവുന്ന പദാർഥമാണ് ആസ്ബെസ്റ്റോസ്. പൗഡർ തിരിച്ചുവിളിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതിനു പിന്നാലെ ജോൺസൺ ആൻഡ് ജോൺസണിന്റെ ഓഹരിയിൽ വൻ ഇടിവുണ്ടായി.

15,000ൽ അധികം കേസുകളാണ് ബേബി പൗഡർ ഉൾപ്പെടെയുള്ള പൗഡർ ഉൽപന്നങ്ങൾ കാൻസറിന് കാരണമായെന്ന് ആരോപിച്ച് ഉപഭോക്താക്കൾ ജോൺസൺ ആൻഡ് ജോൺസണിനെതിരെ നൽകിയിട്ടുള്ളത്.

Loading...

Related posts