നഗരത്തിലെ വിവിധ ഭാഗങ്ങളിൽ 10 ദിവസത്തേക്ക് വൈദ്യുതി മുടങ്ങും!

ബെംഗളൂരു : ഔട്ടർ റിങ് റോഡിന് സമീപത്തെ പ്രദേശങ്ങളിൽ 10 ദിവസത്തേക്ക് ഇടവിട്ട് വൈദ്യുതി മുടങ്ങും.

ബി എം ടി സി ബസ്സുകൾക്ക് മാത്രമായി ഏർപ്പെടുത്തിയ പ്രത്യേക പാതയിലെ വൈദ്യുതി പോസ്റ്റുകളും ലൈനുകളും മാറ്റി സ്ഥാപിക്കുന്നതിനാൽ ആണിത്.

സിൽക്ക് ബോർഡ് ജംഗ്ഷൻ മുതൽ വിവേകാനന്ദ റോഡ് ബസ് സ്റ്റോപ്പ് വരെയുള്ള ബസ് ലൈനിൽ നാളെ മുതലാണ് ബിഎംടിസി ബസ്സുകൾ പരീക്ഷണ സർവീസ് നടത്തുക.

വായിക്കുക:  ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ചാരത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റ് ഇടതു മുന്നണി;പാലായിൽ മാണി.സി.കാപ്പന് അട്ടിമറി വിജയം;അടിതെറ്റി യു.ഡി.എഫ്;ഒന്നും മിണ്ടാനാവാതെ എൻ.ഡി.എ.

നഗരത്തിൽ രാവിലെ 8 മുതൽ വൈകീട്ട് ആറു വരെയാണ് വൈദ്യുതി തടസ്സം ദേവരബീസന ഹളളി ,കാഡുബീസനഹള്ളി, ബോഗനഹളളി, പാണത്തൂർ, അശ്വത് നഗർ, ചിന്നപ്പനഹള്ളി, എൽ.ആർ.ഡി.ഇ ലേ ഔട്ട്, കരിയമ്മന അഗ്രഹാര, മാറത്ത ഹളളി, രാമാഞ്ജനേയ ലേ ഔട്ട് ,ആനന്ദ നഗർ, കാർത്തിക നഗർ, പ്രസ്റ്റീജ് ടെക് പാർക്ക്, വികാസ് ടെക്ക് പാർക്ക്, സെസ്ന ബിസിനസ് പാർക്ക് ,മുന്നെകൊലാല, ഷിർദ്ദിസായി ലേഔട്ട്, വാഗ്ദേവി ലേഔട്ട്, മഞ്ജുനാഥ് ലേഔട്ട് എന്നിവിടങ്ങളിലെല്ലാം ഇടവിട്ട് വൈദ്യുതി മുടങ്ങിയേക്കാം.

Slider
Slider
Loading...

Related posts