പ്രത്യേക ബസ് പാതയിൽ കമ്പനി ബസുകളെ അനുവദിക്കണമെന്ന സ്വകാര്യ കമ്പനികളുടെ സംഘടനയുടെ ആവശ്യം നിഷ്കരുണം തളളി ബി.എം.ടി.സി.

ബെംഗളൂരു : ബി.എം.ടി.സി ബസുകൾക്ക് മാത്രമായി നിർമ്മിക്കുന്ന പ്രത്യേക പാതയിൽ തങ്ങൾക്ക് വേണ്ടി വാടകക്ക് സർവ്വീസ് നടത്തുന്ന ബി.എം.ടി.സി ബസുകൾ കൂടി പ്രവേശനം നൽകണമെന്ന ഔട്ടർ റിംഗ് റോഡ് കമ്പനീസ് അസോസിയേഷന്റെ ആവശ്യം ബി.എം.ടി സി തള്ളി.

ബസുകൾക്കുള്ള പ്രത്യേക പാത ആദ്യ ഘട്ടത്തിൽ തുടങ്ങുന്നത് ഔട്ടർ റിംഗ് റോഡിലാണ്, ഈ മാസം 20 ഓടെ പരീക്ഷണ ഓട്ടം ആരംഭിക്കും.

ടെക് പാർക്കുകളിലെ ജീവനക്കാരെ കൊണ്ടുവരുന്നതിനായി ഉപയോഗിക്കുന്ന ബി.എം ടി സി വാടക ബസുകൾ പുതിയ പാതയിൽ കടത്തിവിടണമെന്നാണ് സംഘടന ആവശ്യപ്പെട്ടത്.

വായിക്കുക:  കനത്ത മഴ നാളെയും തുടരുമെന്ന് കാലവസ്ഥാ പ്രവചനം;നഗരത്തിൽ യെല്ലോ അലർട്ട്!

എന്നാൽ തൽക്കാലം പൊതുഗതാഗത ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന  ബിഎംടിസി ബസ്സുകൾക്ക് മാത്രമേ ഈപാതയിൽ പ്രവേശനം ഉണ്ടാവുകയുള്ളൂ എന്ന് ബി എം ടി സി എം ഡി. സി. ശിഖ  അറിയിച്ചു.

ഈ പാതയിൽ മാത്രം 2.5 ലക്ഷം പേർ ബിഎംടിസി ബസ്സുകളിൽ യാത്ര ചെയ്യുന്നുണ്ട്.

വായിക്കുക:  സാമ്പത്തിക രംഗം ആഗോളതലത്തിൽ മാന്ദ്യം നേരിടുന്ന സാഹചര്യത്തിലും ലോകത്ത് അതിവേഗം വളരുന്ന സമ്പദ്‌ഘടനയെന്ന സ്ഥാനം ഇന്ത്യ നില നിര്‍ത്തും: ഐ.എം.എഫ്.

തിരക്കുള്ള സമയങ്ങളിൽ ഇരു ദിശകളിലേക്കും ആയി 130 ബസ്സുകൾ സർവീസ് നടത്തുന്നുണ്ട് പരീക്ഷണം വിജയകരമായാൽ മറ്റു ബസുകൾക്ക് അനുമതി നൽകുന്നത് പരിഗണിക്കാമെന്നും ശിഖ പറഞ്ഞു.

Slider
Slider
Loading...

Related posts