കാപ്പി ഉൽപാദനത്തിലും ഉപയോഗത്തിലും ഇന്ത്യ മുന്നിൽത്തന്നെ!

ബെംഗളൂരു : കാപ്പി ഉൽപാദനത്തിലും ഉപയോഗത്തിലും ഇന്ത്യയുടെ പങ്ക് മുന്നേറ്റത്തിന് പാതയിലാണെന്ന് ഇൻറർനാഷണൽ കോഫി ഓർഗനൈസേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ജോസ് ഡോസ്റ്റർ.

പ്രധാന എതിരാളികളായ ബ്രസീൽ ഉൽപാദിപ്പിക്കുന്ന കാപ്പി ആഭ്യന്തരവിപണിയിൽ മാത്രമാണ് കൂടുതൽ വിറ്റഴിക്കുന്നത്.

ഏഷ്യൻ രാജ്യങ്ങളിൽ കാപ്പി ഉത്പാദനം വർദ്ധിക്കുകയാണ് എന്നാണ് കണക്കുകൾ പറയുന്നത് 16 മുതൽ 32 ശതമാനം വരെ വളർച്ചയാണ് കഴിഞ്ഞ വർഷങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

വായിക്കുക:  സജീവ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ച് ദിവ്യ സ്പന്ദന സിനിമയില്‍ സജീവമാകുന്നു!!

ഇന്ത്യയിലും ചൈനയിലും കൂടുതൽ പേർ ചായ കുടിക്കുമ്പോഴും കാപ്പി കുടിക്കുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്.

ഉൽപാദന ചെലവ് ഏറുന്നതാണ് ലോകത്തെമ്പാടും കാപ്പി കർഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

ഇത് കുറച്ചു കൊണ്ടു വരാനുള്ള മാർഗങ്ങൾക്ക് പ്രാധാന്യം നൽകുമെന്ന് അദ്ദേഹം അറിയിച്ചു.

Slider
Slider
Loading...

Related posts