ഓല കാറുകൾ ഇനി വാടകക്കെടുത്ത് ഓടിച്ച് പോകാം!

ബെംഗളൂരു : വാടകയ്ക്കെടുത്ത സ്വന്തമായി ഓടിക്കാവുന്ന സെൽഫ് ഡ്രൈവ് ക്യാബ് വാടക സേവനവുമായി ഓല നഗരത്തിൽ.

മുൻകൂർ തുക അടച്ചാൽ യാത്രക്കാർക്ക് അവർക്ക് ഇഷ്ടപ്പെട്ട വാഹനം വാടകയ്ക്ക് ലഭിക്കുന്ന സേവനം ഓല ഡ്രൈവ് എന്ന പേരിലാണ് ആണ് അറിയപ്പെടുന്നത്.

2 മണിക്കൂറിന് 2000 രൂപ മുതലാണ് തുടങ്ങുന്നത് നഗരത്തിലെ വാണിജ്യ ഗാർഹിക ഹബുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പിക്കപ്പ് സ്റ്റേഷനുകളിൽ നിന്ന് വാഹനങ്ങൾ എടുക്കാം.

വായിക്കുക:  ഇന്ന് മുതൽ 4 ദിവസത്തേക്ക് മെട്രോ സർവ്വീസ് ഭാഗികമായി തടസപ്പെടും.

ആദ്യഘട്ടത്തിൽ ബംഗളൂരുവിൽ മാത്രമാണിത് മുംബൈ ന്യൂഡൽഹി ഹൈദരാബാദ് എന്നിവിടങ്ങളിൽ സംവിധാനം ഉടൻ തുടങ്ങുമെന്ന് കമ്പനി അറിയിച്ചു .

അടുത്തവർഷത്തോടെ ഇന്ത്യയിലെ വിവിധ നഗരങ്ങളിലായി ഇരുപതിനായിരം കാറുകൾ ഇറക്കാൻ ലക്ഷ്യമിടുന്നതായി കമ്പനി ചീഫ് സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഓഫീസർ അരുൺ ശ്രീനിവാസ് പറഞ്ഞു.

വാഹനങ്ങൾ ദീർഘകാലത്തേക്ക് വാടകയ്ക്ക് നൽകുന്നതും ബഹുരാഷ്ട്ര കമ്പനികളുടെ വാടകയ്ക്ക് നൽകുന്നത് പരിഗണനയിലുണ്ട്.

ബ്ലൂടൂത്ത്, ജിപിഎസ്, മീഡിയ പ്ലേബാക്ക്തുടങ്ങിയ സൗകര്യങ്ങളുള്ള ഓല ഡ്രൈവ് കാറുകളിൽ യാത്ര ചെയ്യുന്നവർക്ക് ആവശ്യമായ സഹായത്തിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈനും ഏർപ്പെടുത്തിയിട്ടുണ്ട്.

Slider
Slider
Loading...

Related posts