സംസ്ഥാനത്തെ ദേശീയ പാതകളിലെ ടോൾ ഗേറ്റുകളിൽ ഇനി ഫാസ്ടാഗുകൾ മാത്രം.

ബെംഗളൂരു : സംസ്ഥാനത്തെ 33 ദേശീയപാതകളിൽ ടോൾ ഗേറ്റുകൾ അടുത്തമാസം ഒന്നു മുതൽ പൂർണ്ണമായും ഡിജിറ്റലാകുന്നു.

ഇലക്ട്രോണിക് ഉപകരണമായ ഫാസ് ടാഗ്  ഉപയോഗിച്ച് മാത്രമേ ഇനി ടോൾ അടക്കാനാകൂ.

നിലവിൽ 31 ടോൾ പ്ലാസകളിൽ ഈ സംവിധാനം ഉണ്ടെങ്കിലും ഇരു വശത്തേക്കുമുള്ള എല്ലാ ഗേറ്റിലും ഇത് ഏർപ്പെടുത്തിയിട്ടില്ല.

എച്ച് ഡി എഫ് സി,ഐ ഡി എഫ് സി, ആക്സിസ്, എസ് ബി ഐ, ഐ സി ഐ സി ഐ ബാങ്കുകളിലൂടെ ഫാസ് ടാഗ്എടുക്കാനാകും.

വായിക്കുക:  വിമത എം.എൽ.എ.മാരുടെ വിഷയം വീണ്ടും പരിഗണിക്കാമെന്ന് സ്പീക്കർ

ഈ സംവിധാനം ഏർപ്പെടുത്താനുള്ള ചെലവ് കേന്ദ്രവും സംസ്ഥാനവും തുല്യമായി പങ്കിടും എന്ന് പൊതുമരാമത്ത് ചുമതല കൂടിയുള്ള ഉപമുഖ്യമന്ത്രി ഗോവിന്ദ് കർജോൾ പറഞ്ഞു.

റേഡിയോഫ്രീക്വൻസി തിരിച്ചറിയൽ സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഇലക്ട്രോണിക് ഉപകരണമാണ് ഫാസ് ടാഗ്.

ടോൾപ്ലാസകളിലെ തിരക്ക് ലഘൂകരിക്കുന്നതിന് ഭാഗമായി 2014ലാണ് ദേശീയപാത അതോറിറ്റി ഇത് ആദ്യമായി അവതരിപ്പിക്കുന്നത്.

ഇത് വാഹനങ്ങളുടെ വിന്റ് സ്ക്രീനിൽ ആണ് ഇത് പതിപ്പിക്കുക.ഫാസ് ടാഗ് ട്ടുള്ള വാഹനങ്ങളെ ടോൾ ഗേറ്റിൽ സ്ഥാപിച്ചിട്ടുള്ള ഇലക്ട്രോണിക് ഉപകരണം വളരെ അകലത്തിൽ വച്ച് തന്നെ തിരിച്ചറിയുകയും ഗേറ്റ് തനിയെ തുറക്കുകയും ചെയ്യുന്നു. വാഹനങ്ങൾക്ക് വേഗത്തിൽ കടന്നു പോകാൻ കഴിയുന്നു.

Slider
Slider
Loading...

Related posts