ഇന്ത്യൻ സമ്പദ്വ്യവസ്ഥ ദുർബലാവസ്ഥയിലാണെന്ന് സാമ്പത്തിക നൊബേൽ ജേതാവ് അഭിജിത് ബാനർജി

“കഴിഞ്ഞ അഞ്ചാറുവർഷം അല്ലറചില്ലറ വളർച്ചയ്ക്കു നാം സാക്ഷികളായി. എന്നാൽ, ഇപ്പോൾ ആ ഉറപ്പ് നഷ്ടമായിരിക്കുന്നു” ഇന്ത്യൻ സമ്പദ്വ്യവസ്ഥ ദുർബലാവസ്ഥയിലാണെന്ന് സാമ്പത്തിക നൊബേൽ ജേതാവ് അഭിജിത് ബാനർജി.

”സാമ്പത്തികവളർച്ചയെക്കുറിച്ചുള്ള ഇപ്പോഴത്തെ രേഖകൾ വെച്ചുനോക്കുമ്പോൾ സമീപഭാവിയിൽ സന്പദ്വ്യവസ്ഥ പുനരുജ്ജീവിക്കുമെന്നകാര്യത്തിൽ ഉറപ്പില്ല” അദ്ദേഹം പറഞ്ഞു.

ദാരിദ്ര്യനിർമാർജനത്തിന് പരീക്ഷണാധിഷ്ഠിത സമീപനം സ്വീകരിച്ചതിനാണ് ബാനർജിയുൾപ്പെടെ മൂന്നുപേർ നൊബേൽ ലഭിച്ചത്. “20 വർഷമായി ഞാൻ ഈ ഗവേഷണം നടത്തുന്നു. ദാരിദ്ര്യനിർമാർജനത്തിന് പരിഹാരങ്ങൾ നിർദേശിക്കാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്” -അദ്ദേഹം പറഞ്ഞു.

വായിക്കുക:  മഴക്കെടുതി ദുരിതാശ്വാസ സഹായം വൈകുന്നതിൽ നരേന്ദ്രമോദിയെ വിമർശിച്ച ബി.ജെ.പി. എം.എൽ.എ.ക്ക് നോട്ടീസ്!!

എസ്തര്‍ ഡുഫ്ളോ, മൈക്കല്‍ ക്രിമര്‍ എന്നിവര്‍ക്കൊപ്പമാണ് മസാച്ചുസെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ പ്രൊഫസറായ അഭിജിത്ത് നൊബേല്‍ പങ്കിട്ടത്.

മസാച്ചുസെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ അധ്യാപികയാണ് എസ്‍തർ ഡുഫ്ളോ. മിഖായേൽ ക്രെമർ ഹാർവാർഡ് സർവകലാശാലാ അധ്യാപകനാണ്.

കൊല്‍ക്കത്തയില്‍ ജനിച്ച അഭിജിത് ബാനര്‍ജി അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനാണ്.
അഭിജിത് ബാനര്‍ജിയുടെ ഭാര്യയാണ് എസ്തര്‍ ഡഫ്‌ലോ.

വായിക്കുക:  രാത്രി"പ്രേത"ങ്ങളെ പേടിച്ച് വാഹനയാത്ര ചെയ്യാൻ മടിച്ച് ഡ്രൈവർമാർ;അവസാനം സംഭവിച്ചത്!

പ്രമുഖ ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞൻ അമർത്യ സെന്നിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യൻ വംശജനാണ് അഭിജിത്ത്.

Slider
Loading...

Related posts