വന്യമൃഗങ്ങൾ ജനവാസമേഖലകളിലിറങ്ങുന്നത് തടയാൻ ബന്ദിപ്പൂരിൽ സംരക്ഷിതമേഖല വിപുലപ്പെടുത്താൻ നീക്കം

ബെംഗളൂരു: വന്യമൃഗങ്ങൾ ജനവാസമേഖലകളിലിറങ്ങുന്നത് തടയാൻ ബന്ദിപ്പൂരിൽ സംരക്ഷിതമേഖല വിപുലപ്പെടുത്താൻ നീക്കം. കാട് തികയാത്ത അവസ്ഥയുള്ളതിനാലാണ് കടുവകൾ ജനവാസമേഖലകളിലിറങ്ങുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ബന്ദിപ്പൂരിൽമാത്രം 140 കടുവകളുണ്ട്. ഓരോ കടുവയ്ക്കും 100 ചതുരശ്ര കിലോമീറ്റർ വേണമെന്നാണ് കണക്ക്. എന്നാൽ, നിലവിൽ ഒരു കടുവയ്ക്ക് എട്ടു മുതൽ 10 വരെ ചതുരശ്ര കിലോമീറ്ററേ ഉള്ളൂ.

വായിക്കുക:  വൃന്ദാവൻ ഗാർഡനിൽ ടിക്കറ്റ് നിരക്ക് ഇരട്ടിയിലധികമാക്കി ഉയർത്തി.

സംരക്ഷിതമേഖല വിപുലപ്പെടുത്താനാവശ്യമായ ഫണ്ടിന് ശ്രമം നടത്തിവരികയാണെന്ന് വനം പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ സഞ്ജയ് മോഹൻ പറഞ്ഞു. അടുത്തിടെ ബന്ദിപ്പൂരിനുസമീപം ഗോപാലസ്വാമി ബേട്ടയിൽ രണ്ടുപേരെ കടുവ കടിച്ചുകൊന്ന സംഭവം ചൂണ്ടിക്കാട്ടിയാണ് ഈ നിർദേശം വനംവകുപ്പ് മുന്നോട്ടുവെച്ചത്.

ബന്ദിപ്പൂരിനുസമീപം കൃഷിസ്ഥലം ധാരാളമുള്ളതിനാൽ സംരക്ഷിതമേഖലയാക്കുന്ന കാര്യം ബുദ്ധിമുട്ടേറിയതാകും. കർഷകർക്ക് ന്യായമായ വില നൽകി സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്.

Slider
Loading...

Related posts