മധുരയിൽ നിന്ന് ബെംഗളൂരുവിലെത്തിയ ഇൻഡിഗോ വിമാനം നിലം തൊട്ടതിന് ശേഷം സെക്കന്റുകൾക്കകം വീണ്ടും പറന്നുയർന്നു;പരിഭ്രാന്തരായി യാത്രക്കാർ.

Loading...

ബെംഗളൂരു : മധുരയിൽ നിന്നും ബെംഗളൂരു കെംപെ ഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പറന്ന ഇൻഡിഗോ വിമാനം അതിലുണ്ടായിരുന്ന യാത്രക്കാരെ തെല്ലൊന്നുമല്ല പരിഭ്രാന്തിയിലാക്കിയത്.

കഴിഞ്ഞ ഞായറാഴ്ച 3.28 ന് മധുരയിൽ നിന്ന് പറന്നുയർന്ന 6E -7219 ബെംഗളൂരു വിമാനത്താവളത്തിൽ റൺവേ തൊട്ടതിന് ശേഷം വീണ്ടും പറന്നുയരുകയായിരുന്നു ഏകദേശം 5 മണിയോടെയാണ് സംഭവം, പറന്നുയർന് ഏകദേശം 15 മിനിറ്റിന് ശേഷമാണ് വീണ്ടും വിമാനം ലാൻറ് ചെയ്തത്.

വായിക്കുക:  ഹെൽമറ്റിന് പകരം പാത്രമുപയോഗിച്ച് യുവതിയുടെ തന്ത്രപരമായ രക്ഷപ്പെടൽ!!

രണ്ടാമതും പറന്നുയർന്നതിന് ശേഷം പൈലറ്റ് യാത്രക്കാരെ അറിയിച്ചത് ” ക്രോസ് വിൻറ് “കാരണമാണ് വീണ്ടും പറന്നുയരേണ്ടി വന്നത് എന്നാണ്.

ക്രോസ് വിൻറ് എന്നാൽ വിമാനത്തിന്റെ ഏതെങ്കിലും ഒരു സൈഡിൽ നിന്ന് ശക്തമായ കാറ്റ് വീശുന്നതാണ്, ഈ സമയത്ത് കൃത്യമായി റൺവേയിൽ വിമാനം ഇറക്കുക എന്നത് ശ്രമകരമായ ദൗത്യമാണ്, അതിനാൽ പലപ്പോഴും വീണ്ടും പറന്നുയർന്ന് ക്രോസ് വിൻറ് ഇല്ലാത്ത സമയത്ത് നിലത്തിറക്കുകയാണ് പതിവ്.

വായിക്കുക:  കോപ്പിയടി തടയാന്‍ കുട്ടികളുടെ തലയില്‍ കാര്‍ഡ് ബോര്‍ഡ് പെട്ടി വച്ച ബെംഗളൂരു ഭഗത് പ്രീ യൂണിവേഴ്സിറ്റിയുടെ നടപടി വിവാദത്തിൽ

അതേ സമയം ക്രോസ് വിൻറ് എന്ന പ്രതിഭാസം ബെംഗളൂരു വിമാനത്താവളത്തിൽ വളരെ വിരളമായി മാത്രം സംഭവക്കുന്ന കാര്യമാണെന്നും വിദഗ്ദർ അഭിപ്രായപ്പെട്ടു.

 

Slider
Slider
Loading...

Related posts