ഈ നഗരത്തിലും സദാചാര ഗുണ്ടായിസം! ഇറക്കം കുറഞ്ഞ ഷോർട്സും ടീ ഷർട്ടും ധരിച്ച പെൺകുട്ടിയോട് “മാന്യമായി”വസ്ത്രം ധരിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവ്.

Loading...

ബെംഗളൂരു : ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന് യുവതിയെ പരസ്യമായി അധിക്ഷേപിച്ച് യുവാവ്. സുഹൃത്ത് പകർത്തിയ സംഭവത്തിന് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുകയും ചെയ്തു.

എച്ച് എസ് ആർ ലേ ഔട്ടിൽ സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ തടഞ്ഞ് നിർത്തിയായിരുന്നു അജ്ഞാതന്റെ സദാചാര ഗുണ്ടായിസം.

ഇന്ത്യയിലെ നിയമം അനുസരിക്കണമെന്നും മാന്യമായി വസ്ത്രം ധരിക്കണം എന്നാണ് ഇയാൾ ആവശ്യപ്പെട്ടത്.

വീഡിയോ പകർത്തിയ യുവാവ് തങ്ങൾക്ക് ഇന്ത്യൻ ഭരണഘടന അറിയാമെന്നും ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ സ്വാതന്ത്ര്യം ഉണ്ട് എന്നും മറുപടി നൽകി.

താൻ ഷോർട്സും ടീ ഷർട്ടുമാണ് ധരിച്ചിരുന്നത് അതിൽ എന്താണ് അപാകത എന്ന് ഇപ്പോഴും മനസിലായിട്ടില്ല എന്നും മുംബൈ സ്വദേശിനിയായ യുവതി പറഞ്ഞു.

വായിക്കുക:  രാജ്യം ആകാംഷയുടെ മുള്‍മുനയില്‍; ആ 15 മിനിട്ടുകള്‍ നിര്‍ണായകം..

പോലീസിൽ പരാതി നൽകുമെന്ന് പറഞ്ഞതോടെയാണ് ഇയാൾ പിൻവാങ്ങിയത് .

വ്യാഴാഴ്ച രാത്രിയുണ്ടായ സംഭവത്തിന് ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് സുഹൃത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

നിങ്ങള്‍ ഒരു നിരക്ഷരനാണ് എന്ന് യുവതിയുടെ സുഹൃത്ത്‌ ആരോപിക്കുന്നു,അതുകൊണ്ടാണ് ഇന്ത്യ പിന്നോട്ട് പോകുന്നത് എന്നും അയാള്‍ വീഡിയോയില്‍ പറയുന്നു.എന്നാല്‍ താന്‍ വിദ്യാഭ്യസം നേടിയ ആള്‍ ആണ് എന്ന് യുവതിയുടെ വസ്ത്രം ചോദ്യം ചെയ്ത ആള്‍ പ്രതികരിക്കുന്നതും വീഡിയോയില്‍ കാണാം.

ഇന്ത്യന്‍ ഭരണ ഘടനയില്‍ എവിടെയും ഹിന്ദു എന്ന് എഴുതിയിട്ടില്ല എന്നും യുവതിയുടെ സുഹൃത്ത്‌ പറയുന്നു,ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല എന്ന് മറ്റേ ആള്‍.

വായിക്കുക:  മുന്‍ ഉപമുഖ്യമന്ത്രി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ ആദായനികുതി റെയ്ഡ്

ഭരണ ഘടനപ്രകാരം ഏത് വസ്ത്രം ധരിക്കനുമുള്ള അവകാശം തനിക്കുണ്ട് എന്ന് ,പറയുന്നതോടൊപ്പം താങ്കള്‍ക്ക് അംബേദ്‌ക്കര്‍ ആരെന്നു അറിയുമോ ,തന്റെ പിതാവിന് പോലും അറിയാന്‍ സാധ്യത ഇല്ല എന്ന് പറയുന്നു.

അവസാനം ഞാന്‍ നിങ്ങളോടെ യാചിക്കുകയാണ് ഇത്തരം വസ്ത്രങ്ങള്‍ ധരിക്കരുത് എന്നും അയാള്‍ കൂട്ടിച്ചേര്‍ത്ത് അയാള്‍ പിന്‍വാങ്ങുന്നു.

.സിമ്രാന്‍ കപൂര്‍ എന്ന ഫേസ്ബുക്ക്‌ ഐ ഡിയില്‍ നിന്ന് ഷെയര്‍ ചെയ്ത വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളിൽ അഭിപ്രായ സന്ദേശങ്ങൾ നിറയുകയാണ്.

Slider
Slider
Loading...

Related posts