മുത്തലാഖ് കേസിൽ ബെംഗളൂരുവിലെ ആദ്യ അറസ്റ്റ്; അറസ്റ്റിലായത് ഐ.ടി. കമ്പനി എച്ച്.ആർ. മാനേജർ

Loading...

ബെംഗളൂരു: മുത്തലാഖ് കേസിൽ ബെംഗളൂരുവിലെ ആദ്യ അറസ്റ്റ്. അറസ്റ്റിലായത് ഐ.ടി. കമ്പനി എച്ച്.ആർ. മാനേജർ. ബെന്നാർഘട്ട റോഡ് ഗുരപ്പനപാളയ സ്വദേശി സമീറുള്ള റഹ്മത്താണ് അറസ്റ്റിലായത്.

ഭാര്യയുടെ പരാതിയിൽ സെപ്റ്റംബർ 15-നായിരുന്നു സമീറുള്ളയുടെപേരിൽ പോലീസ് കേസെടുത്തത്. 2010 മേയ് 30-നായിരുന്നു ഇവരുടെ വിവാഹം. സ്ത്രീധനമായി ഏഴര ലക്ഷം രൂപയുടെ കാറും 10 ലക്ഷം രൂപയുടെ ആഭരണങ്ങളും ഭർത്താവിന് കൊടുത്തിരുന്നതായി യുവതി നൽകിയ പരാതിയിൽ പറയുന്നു.

വായിക്കുക:  ഇന്നത്തെ കൊച്ചുവേളി ഓണം സ്പെഷൽ തീവണ്ടിയിൽ ആർ.എ.സി ടിക്കറ്റുകൾ ഇനിയും ലഭ്യമാണ്.

വിവാഹശേഷം സമീറുള്ള മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നു. അടുത്തിടെ കൂടുതൽ പണം ആവശ്യപ്പെട്ടതനുസരിച്ച് പിതാവ് ഏഴുലക്ഷം രൂപ നൽകി. തുടർന്ന് സമീറുള്ള വേറെ താമസിക്കാൻ തുടങ്ങി. പിന്നീട് ഓഗസ്റ്റ് 14-ന് രാത്രി ഒമ്പതു മണിയോടെ വീട്ടിലെത്തി മുത്തലാഖ് ചൊല്ലുകയായിരുന്നെന്ന് യുവതി പരാതിയിൽ പറഞ്ഞു.

സുദ്ദഗുണ്ടെ പോലീസ് സമീറുള്ളയ്ക്ക് ഹാജരാകാൻ നോട്ടീസയച്ചിരുന്നെങ്കിലും പ്രതികരണമുണ്ടായില്ല. ഇതേത്തുടർന്നായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ സമീറുള്ളയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

വായിക്കുക:  കള്ളനോട്ട് അച്ചടി; നഗരത്തിലെ ബി.ബി.എം. ബിരുദധാരികളായ യുവാക്കൾ അറസ്റ്റിൽ!!

ദുബായിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ യുവതി വിവാഹം നിശ്ചയിച്ചതിനെത്തുടർന്നായിരുന്നു ബെംഗളൂരുവിലെത്തിയത്. ഇവർക്ക് രണ്ട് മക്കളുണ്ട്.

Slider
Slider
Loading...

Related posts