ദസറയോടനുബന്ധിച്ചു നടന്ന ഔദ്യോഗിക വേദിയിൽ വിവാഹാഭ്യർഥന: ഗായകൻ വിവാദത്തിൽ

Loading...

ബെംഗളൂരു: ഗായകൻ ചന്ദൻ ഷെട്ടിയാണ് ബിഗ്‌ബോസ് മുൻ മത്സരാർഥി കൂടിയായ നിവേദിത ഗൗഡയോട് വേദിയിൽ വിവാഹാഭ്യർഥന നടത്തിയത്. മൈസൂരു ദസറയോടനുബന്ധിച്ചു നടന്ന ഔദ്യോഗിക പരിപാടിക്കിടെ സഹഗായികയോട് വിവാഹാഭ്യർഥന നടത്തിയ യുവഗായകന്റെ നടപടി വിവാദമായി.

കഴിഞ്ഞ വെള്ളിയാഴ്ച മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന പരിപാടിക്കിടെ ജനക്കൂട്ടത്തെ സാക്ഷിയാക്കി ചന്ദൻ ഷെട്ടി സ്റ്റേജിൽ മുട്ടുകുത്തി വിവാഹാഭ്യർഥന നടത്തുകയായിരുന്നു.

‘‘നമ്മുടെ ബന്ധം അടുത്ത തലത്തിലേക്ക് മാറാനുള്ള ശരിയായ അവസരമാണിതെന്നാണ് തോന്നുന്നതെന്നും സംഗീതമാണ് നമ്മളെ ഒന്നിപ്പിക്കുന്നതെന്നും’’ പറഞ്ഞായിരുന്നു ചന്ദൻ വിവാഹാഭ്യർഥന നടത്തിയതെന്നാണ് വിവരം.

വായിക്കുക:  നഗരത്തിലെ പോലീസുകാർക്ക് ഇനി ജന്മദിനത്തിൽ അവധി!!

സ്വകാര്യാവശ്യത്തിനായി പൊതുവേദി ഉപയോഗിച്ചതിന് കാരണം കാണിക്കൽ നോട്ടീസ് നൽകണമെന്ന് മൈസൂരുവിന്റെ ചുമതലയുള്ള മന്ത്രി വി. സോമണ്ണ പോലീസിനോട് ആവശ്യപ്പെട്ടു. ഗായകന്റെ നടപടിക്കെതിരേ മൂന്നു പരാതികൾകൂടി ലക്ഷ്മിപുരം പോലീസിൽ ലഭിച്ചിട്ടുണ്ട്.

അതേസമയം, ആരാധകരെ സന്തോഷത്തിലാക്കാനാണ് ഇങ്ങനെ ചെയ്തതെന്നും എന്നാൽ സംഘാടകരെ ഈ കാര്യം അറിയിച്ചിരുന്നില്ലെന്നും ഗായകൻ പിന്നീട് സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചു.

വായിക്കുക:  ഡെക്കാൺ കൾചറൽ സൊസൈറ്റി ഓണാഘോഷം നടത്തി.

ജനങ്ങളുടെ വികാരത്തെ വേദനിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിൽ ഗായകന്റെ നടപടിക്കെതിരേ സമ്മിശ്ര പ്രതികരണമാണുണ്ടായത്.

Slider
Slider
Loading...

Related posts