പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണം ഹിറ്റ്ലറിന് സമാനമെന്ന് സിദ്ധരാമയ്യ

Loading...

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണം ഹിറ്റ്ലറിന് സമാനമെന്ന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചു. നരേന്ദ്രമോദിയുടേത് ഫാസിസ്റ്റ് സർക്കാരാണെന്നും അദ്ദേഹം ആരോപിച്ചു.

“പ്രധാനമന്ത്രിക്കെതിരേ സംസാരിക്കാൻ പലർക്കും ഭയമാണ്. ഫാസിസ്റ്റ് ഭരണമാണ് രാജ്യത്ത് നടക്കുന്നത്. മഴക്കെടുതി നേരിട്ട സംസ്ഥാനത്തിന് കേന്ദ്രം സഹായം അനുവദിക്കുന്നില്ല. അടിയന്തരസഹായമായി 5000 കോടി അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാൽ അനുവദിച്ചത് 1200 കോടിയാണ്.”

വായിക്കുക:  ഗുരുതരമായ അസുഖങ്ങളുള്ള അഞ്ചു കുരുന്നുകൾ ഒരുദിവസത്തേക്ക് സിറ്റി പോലീസ് കമ്മിഷണർമാരായി!

“സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയെകുറിച്ച് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് അറിവില്ല.” ദുരിതാശ്വാസപ്രവർത്തനത്തിന് പണമില്ലെന്ന് മുഖ്യമന്ത്രി ഇപ്പോഴാണ് മനസ്സിലാക്കുന്നതെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി.

Slider
Slider
Loading...

Related posts