ഇനി മൊബൈലില്‍ നോക്കി തല കുമ്പിട്ട്‌ നടക്കാ൦!!

Loading...

മൊബൈലിന്‍റെ ഉപയോഗം വര്‍ദ്ധിച്ച്, ആളുകള്‍ നേരെ നോക്കാന്‍ പോലും മടിക്കുന്ന സമയമാണ് ഇത്. മൊബൈല്‍ഫോണില്‍ നോക്കി പരിസരം ശ്രദ്ധിക്കാതെ തല കുമ്പിട്ട് നടന്ന്‍ വെള്ളത്തില്‍ വീണവരും, ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചവരും ധാരാളമാണ്.

എന്നാല്‍, ഫോണില്‍ നോക്കി പരിസരം ശ്രദ്ധിക്കാതെ തല കുമ്പിട്ട്‌ നടക്കുന്നവര്‍ക്ക് പ്രത്യേക സൗകര്യമൊരുക്കിയിരിക്കുകയാണ് മാഞ്ചസ്റ്റര്‍ സിറ്റി!!.

അതായത്, ഇത്തരക്കാര്‍ക്കായി പ്രത്യേക നടപ്പാത തയ്യാറാക്കിയാണ് മാഞ്ചസ്റ്റര്‍ സിറ്റി ഇവരെ സഹായിച്ചിരിക്കുന്നത്.
മൊബൈല്‍ ഫോണില്‍ നോക്കി മുന്നിലുള്ളത് കാണാതെ തട്ടി വീണും, മറ്റ് വഴിയാത്രക്കാരെ ഇടിച്ചിട്ടും, വാഹനം തട്ടിയും അപകടങ്ങളില്‍പ്പെടുന്നത് സ്ഥിരമായതോടെയാണ് ഇങ്ങനെ ഒരു ആശയം ഉണ്ടായത്.

വായിക്കുക:  നിർണായക ഘട്ടങ്ങളിൽ സഖ്യ സർക്കാറിനെ താങ്ങി നിർത്തിയ"ട്രബിൾ ഷൂട്ടറെ" രക്ഷിക്കാൻ ആരുമില്ല!ഡി.കെ.ശിവകുമാറിന്റെ കസ്റ്റഡി കാലാവധി നീട്ടി;ചൊവ്വാഴ്ച വരെ ജയിലിൽ തുടരും.

റോഡ് മുറിച്ചു കടക്കുമ്പോള്‍ പ്രാണഭയം മൂലം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ലെങ്കിലും നടപ്പാതയിലെത്തുമ്പോള്‍ എല്ലാവരും തല കുനിച്ച്‌ മൊബൈലില്‍ നോക്കി നടക്കാറാണ് പതിവ്. അതുകൊണ്ടാണ് ഇത്തരം കാല്‍നടക്കാരെ ഉദ്ദേശിച്ച്‌ പ്രത്യേക നടപ്പാത മാഞ്ചസ്റ്റര്‍ സിറ്റി ഒരുക്കിയത്.

75 മീറ്റര്‍ നീളമുള്ള രണ്ട് ‘മൊബൈല്‍ ഫോണ്‍ സേഫ് ലൈനുകള്‍’ ആണ് മാഞ്ചസ്റ്ററിലെ സ്പിന്നിംഗ് ഫീല്‍ഡ് ജില്ലയില്‍ ഒരുക്കിയിരിക്കുന്നത്. മാഞ്ചസ്റ്ററിലെ തന്നെ തിരക്കേറിയ ഹാര്‍ഡ്മാന്‍ ബുളിവാര്‍ഡിലാണ് ഈ നടപ്പാതകള്‍ സ്ഥാപിച്ചിരിക്കുന്നത്. ‘മൊബൈല്‍ ഫോണ്‍ സേഫ് ലൈന്‍’ എന്നാണ് ഈ നടപ്പാതയുടെ പേര്!

വായിക്കുക:  4 വര്‍ഷത്തിന് ശേഷം ഭരണം തിരിച്ച് പിടിച്ച് ബി.ജെ.പി;ജോഗുപ്പാളയ കോര്‍പറേറ്റര്‍ എം.ഗൌതം ബി.ബി.എം.പിയുടെ പുതിയ മേയര്‍;ബൊമ്മനഹള്ളിയുടെ പ്രതിനിധി സി.എസ്.റാം മോഹന്‍ രാജു പുതിയ ഡെപ്യൂട്ടി മേയര്‍.

ഫോണില്‍ നോക്കി റോഡിലൂടെ നടക്കുന്നതില്‍ കുറ്റബോധമുള്ളവരാണ്‌ 75% ബ്രിട്ടീഷുകാരും എന്നാണു പഠന റിപ്പോര്‍ട്ട്. എന്നാല്‍ ഇനി മാഞ്ചസ്റ്ററില്‍ ഫോണില്‍ നോക്കി കുറ്റബോധമോ പേടിയോ കൂടാതെ ധൈര്യമായി നടക്കാം.

Slider
Slider
Loading...

Related posts