ആമസോണും ഫ്ലിപ്കാർട്ടും ആറ് ദിവസം കൊണ്ട് വിറ്റത് 26,000 കോടിയുടെ ഉത്പന്നങ്ങൾ!!

Loading...

ബെംഗളൂരു: ആമസോണും ഫ്ലിപ്കാർട്ടും ആറ് ദിവസം കൊണ്ട് വിറ്റത് 26,000 കോടിയുടെ ഉത്പന്നങ്ങൾ. എക്കാലത്തെയും ഉയർന്ന വില്പനയാണ് ഇത്തവണ കമ്പനികൾ നേടിയത്. രണ്ടുകമ്പനികളുംകൂടി ശരാശരി 370 കോടി ഡോളറിന്റെ(26,000 കോടി രൂപ)വിറ്റുവരവാണ് ആറുദിവസംകൊണ്ട് നേടിയത്.

കഴിഞ്ഞവർഷത്തെ ഉത്സവ വില്പനയേക്കാൾ 33 ശതമാനം അധികമാണിത്. രാജ്യത്തെ ഏറ്റവും വലിയ ഇ-കൊമേഴ്സ് കമ്പനികളായ ആമസോണിന്റെയും ഫ്ളിപ്കാർട്ടിന്റെയും വില്പന മാമാങ്കം അവസാനിച്ചപ്പോൾ ചെറു പട്ടണങ്ങളിൽനിന്നുപോലും മികച്ച പ്രതികരണം ലഭിച്ചതായാണ് റിപ്പോർട്ട്.

രാജ്യത്തുള്ള 99.4 ശതമാനം പിൻകോഡുകളിൽനിന്നും ഓർഡറുകൾ ലഭിച്ചതായി ആമസോണും പറയുന്നു. ഇതിൽ 88 ശതമാനം ഉപഭോക്താക്കളും ചെറുപട്ടണങ്ങളിൽനിന്നാണ്. 50 ശതമാനം ഉപഭോക്താക്കൾ പുതിയതായി എത്തിയെന്ന് ഫ്ളിപ്കാർട്ട് അവകാശപ്പെടുന്നു.

വായിക്കുക:  ഇന്ന് ബി.ബി.എം.പി.മേയർ തെരഞ്ഞെടുപ്പ്;ഭരണം നില നിർത്താൻ ജെ.ഡി.എസ്-കോൺഗ്രസ് സഖ്യം;ഭരണം പിടിക്കാൻ ബി.ജെ.പി.

ആമസോണിന് വില്പനയുടെ 50 ശതമാനം വിഹിതം നേടാനായതായാണ് വിപണിയിൽനിന്നുള്ള വിലയിരുത്തൽ. അതേസമയം, വാൾമാർട്ടിന്റെ സ്വന്തമായ ഫ്ളിപ്കാർട്ടിന് 73ശതമാനം വിപണി വിഹിതം നേടാനായാതായണ് അവരുടെ അവകാശവാദം.

സ്മാർട്ട് ഫോണുകൾക്കായിരുന്നു ആവശ്യക്കാരേറെയും. ഉപഭോക്തൃ, ഫാഷൻ, ഇലക്ട്രോണിക് ഉത്പന്നങ്ങളും വൻതോതിൽ വിറ്റുപോയി. 15,000 പിൻ കോഡുകളിൽനിന്നുള്ളവർ പ്രൈം മെമ്പർഷിപ്പ് എടുത്തതായും ആമസോൺ അധികൃതർ പറയുന്നു.

ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ 150 എയർബസ് എ380എസിന്റെ അത്രവലിപ്പത്തിൽ ഫയർ ടിവി സ്റ്റിക്കുകൾ വിറ്റു. വിറ്റുപോയ ആമസോൺ എക്കോ ഡിവൈസ് മുകളിലായി അടുക്കിവെച്ചാൽ 10 ഈഫൽ ടവറിന്റെ ഉയരംവരുമത്രേ. ദീപാവലി പ്രകാശപൂർണമാക്കാൻ ജനങ്ങൾ വാങ്ങിയ അലങ്കാര വിളക്കുകൾ നീട്ടിവെച്ചാൽ മൗണ്ട് എവറസ്റ്റിന്റെ ഉയരംവരും.

വായിക്കുക:  ഇവിടെ കന്നഡ കഴിഞ്ഞേ മറ്റെന്തും ഉള്ളൂ, നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി.

ഫ്ളിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡെ വില്പനയും ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലും ഇ-കൊമേഴ്സ് സ്ഥാപനങ്ങൾക്കിടയിലെ ഒഴിവാക്കാനാവാത്ത ഉത്സവമായിക്കഴിഞ്ഞു. ഉത്സവ വിപണി ചലനാത്മകമാക്കിക്കൊണ്ട് വൻതുകയുടെ ഉത്പന്നങ്ങളാണ് ആറുദിവസംകൊണ്ട് രാജ്യത്തെ ജനങ്ങൾ വീടുകളിലെത്തിച്ചത്.

Slider
Slider
Loading...

Related posts