മഴക്കെടുതി ദുരിതാശ്വാസ സഹായം വൈകുന്നതിൽ നരേന്ദ്രമോദിയെ വിമർശിച്ച ബി.ജെ.പി. എം.എൽ.എ.ക്ക് നോട്ടീസ്!!

Loading...

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച ബി.ജെ.പി. എം.എൽ.എ. ബസനഗൗഡ പാട്ടിൽ യട്നലിന് പാർട്ടി അച്ചടക്ക കമ്മിറ്റിയുടെ കാരണം കാണിക്കൽ നോട്ടീസ്. പാർട്ടിക്കെതിരേ പ്രസ്താവന നടത്തിയതിനാണ് നോട്ടീസ്.

മഴക്കെടുതി ദുരിതബാധിതർക്ക് സഹായമെത്തിക്കാൻ ബി.ജെ.പി. കഠിനശ്രമം നടത്തുമ്പോഴാണ് ബസനഗൗഡ പാട്ടീൽ പാർട്ടിയെ കുറ്റപ്പെടുത്തിയതെന്ന് അച്ചടക്ക കമ്മിറ്റി സെക്രട്ടറി ഓം പ്രകാശ് പറഞ്ഞു. മഴക്കെടുതി ബാധിച്ച ബിഹാറിന് സഹായം വാഗ്ദാനംചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റിനെതിരേയാണ് ബസനഗൗഡ പാട്ടിൽ പ്രതികരിച്ചത്.

വായിക്കുക:  മോദിയുടെ ഉപഹാരങ്ങള്‍ നേടാന്‍ സുവര്‍ണ്ണാവസരം!!

‘ബിഹാറിനോടുള്ള മമത കർണാടകത്തിനോടില്ല. സംസ്ഥാനത്ത് മഴദുരിതം ബാധിച്ചപ്പോൾ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തില്ല. ബി.ജെ.പി.യ്ക്ക് വോട്ടുചെയ്ത ജനങ്ങൾക്ക് എന്തുകിട്ടി. പ്രശ്നം ഗൗരവമായി കണ്ടില്ലെങ്കിൽ ദക്ഷിണേന്ത്യയിൽ പാർട്ടിക്ക് അടിത്തറ ഇളകും’ -എന്നാണ് ബസനഗൗഡ പാട്ടീൽ പ്രതികരിച്ചത്.

ബസനഗൗഡ പാട്ടീൽ പാർട്ടിയെയും നേതാക്കളെയും ഭീഷണിപ്പെടുത്തിയെന്നാണ് നോട്ടീസിൽ ആരോപിച്ചത്. പാർട്ടിയെ പാഠം പഠിപ്പിക്കാൻ ജനങ്ങളോട് പരോക്ഷമായി നിർദേശിച്ചുവെന്നും കുറ്റപ്പെടുത്തുന്നു.

വായിക്കുക:  ഐ.എം.എ. ജൂവലറി തട്ടിപ്പ്; സി.ബി.ഐ. 25 പേർക്കെതിരേ കേസെടുത്തു, മുൻമുഖ്യമന്ത്രിയും മുൻ ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണറും സി.ബി.ഐ. നിരീക്ഷണത്തിൽ

എന്നാൽ, അച്ചടക്ക കമ്മിറ്റിയുടെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും മഴക്കെടുതി ബാധിച്ചവരുടെ ദുരിതം കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്നും ബസനഗൗഡ പാട്ടീൽ പറഞ്ഞു.

Slider
Slider
Loading...

Related posts