പാല്‍ കവറുകള്‍ ഇനി ശല്യമാകില്ല;പാൽകവറുകൾ തിരിച്ചെടുക്കാനുള്ള സംവിധാനം ബൂത്തുകൾ കേന്ദ്രീകരിച്ച് ആരംഭിക്കാന്‍ നന്ദിനി.

Loading...

ബെംഗളൂരു : പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്) പാൽകവറുകൾ ഉപഭോക്താക്കളിൽ നിന്നു തിരിച്ച് വാങ്ങി സംസ്കരിക്കും. ഇതിനായി സംസ്കരണ പ്ലാന്റ് ഡയറി സർക്കിളിലെ കെഎംഎഫ് ആസ്ഥാനത്തു സ്ഥാപിക്കുമെന്നു ഡയറക്ടർ എം.ടി കുൽക്കർണി പറഞ്ഞു.

പാൽകവറുകൾ തിരിച്ചെടുക്കാനുള്ള സംവിധാനം നന്ദിനി ബൂത്തുകൾ കേന്ദ്രീകരിച്ച് ആരംഭിക്കും.

ബെംഗളൂരു നഗരജില്ലയിൽ മാത്രം പ്രതിദിനം 40 ലക്ഷം ലീറ്റർ പാലാണ് നന്ദിനി ബ്രാൻഡിൽ വിൽക്കുന്നത്. പരമാവധി 54 മൈക്രോമുള്ള പായ്ക്കറ്റിലാണു പാൽ നിറയ്ക്കുന്നത്.

വായിക്കുക:  സ്വന്തം ഷോപ്പിംഗ് കോംപ്ലക്സിലെ 5 വൈദ്യുത മീറ്ററുകളിൽ കൃത്രിമം കാണിച്ചു;വൈദ്യുതി മോഷണം നടത്തിയ മുൻ കേന്ദ്ര റെയിൽവേ സഹമന്ത്രിയുടെ ഭാര്യക്ക് 22 ലക്ഷം പിഴ!

മണ്ണിൽ ലയിക്കുന്ന ടെട്രാപായ്ക്കറ്റിലും ഗ്ലാസ് ബോട്ടിലുകളിലും പാൽ നിറയ്ക്കുന്നതിന് ഏറെ സാമ്പത്തിക ടെട്രാപായ്ക്കറ്റിലും ഗ്ലാസ് ബോട്ടിലുകളിലും പാൽ നിറയ്ക്കുന്നതിന് ഏറെ സാമ്പത്തിക ചെലവുണ്ട്.

ഇതിനനുസരി പാൽവിലയും കുത്തനെ ഉയർത്തേണ്ടിവരുമെന്നതിനാലാണ് കെഎംഎഫ് തന്നെ നേരിട്ട് പ്ലാസ്റ്റിക് സംസ്കരണത്തിലേക്ക് തിരിയുന്നത്. സംസ്കരിച്ച പ്ലാസ്റ്റിക് മിശ്രിതം റോഡ് നിർമാണത്തിന് ഉപയോഗിക്കാൻ സാധിക്കും.

Slider
Slider
Loading...

Related posts